TSR+++മാള യഹൂദ സിനഗോഗിന്​ ഭൂമി ഏറ്റെടുക്കൽ: പഠന റിപ്പോർട്ട് നൽകി

തിരുവനന്തപുരം: മാള യഹൂദ സിനഗോഗിലേക്ക് നേരിട്ടുള്ള വഴിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹികാഘാത പഠന റിപ ്പോർട്ട് സമർപ്പിച്ചു. ചാലക്കുടി വടമ വില്ലേജിൽ ഉൾപ്പെട്ട 0.0215 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ടതാണ് പദ്ധതി. ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങളും തുറസ്സായ ഭൂമിയുമുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്കും മറ്റ് സമ്പത്തുകൾക്കും ലഭിക്കാവുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്ന് പഠന റിപ്പോർട്ടിൽ നിർദേശിക്കുന്നു. നിലവിലുള്ള വ്യാപാരസ്ഥലത്തുനിന്ന് സാധനസാമഗ്രികൾ മാറ്റുന്നതിനുള്ള സംവിധാനം സജ്ജീകരിക്കണം. പുരനധിവാസ നടപടികൾ പൂർത്തീകരിക്കുന്നതിന് മുമ്പ് കടകൾ മാറ്റേണ്ടിവന്നാൽ അതിനുള്ള സൗകര്യങ്ങൽ ഏർപ്പെടുത്തണം. യൂത്ത് സോഷ്യൽ ഓർഗനൈസേഷൻ ടീം ഡയറക്ടർ ജോസ് പരുത്തുവയലിൻെറ നേതൃത്വത്തിലുള്ള പഠന സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.