കൗതുകക്കാഴ്ചയായി കാട്ടുതാറാവിൻകൂട്ടം

കോതമംഗലം: വഴിതെറ്റിയെത്തിയ കാട്ടുതാറാവിൻകൂട്ടം കൗതുകക്കാഴ്ചയായി. കോതമംഗലം ധർമഗിരി ആശുപത്രിക്കു സമീപെത്ത കന്യാസ്ത്രീമഠം വളപ്പിലാണ് ഇവയെ കണ്ടത്. ലെസർ വിസിലിങ് വീൽസ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ചൂളൻ എരണ്ടകളാണിവ. മുതിർന്ന ആൺപക്ഷിക്കും പെൺപക്ഷിക്കുമൊപ്പം എട്ട് കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. കാക്കകൾ ഉപദ്രവിക്കാൻ എത്തിയപ്പോഴുണ്ടായ കൂട്ടക്കരച്ചിൽ കേട്ടാണ് സമീപത്ത് കച്ചവടം ചെയ്യുന്ന ബിജുവിൻെറയും മറ്റും ശ്രദ്ധയിൽപെടുന്നത്. പനകളുടെ മുകളിലും അടക്കാമരങ്ങളിലുമൊക്കെയാണ് കാട്ടുതാറാവുകൾ സാധാരണ മുട്ടയിടുന്നത്. എട്ടുമുതൽ 12 വരെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകാം. ധാന്യങ്ങളും പ്രാണികളുമാണ് പ്രധാന ആഹാരം. നന്നായി പറക്കാനും നീന്താനും ഇവക്ക് കഴിയും. വിവരമറിഞ്ഞ് വനപാലകർ എത്തിയപ്പോഴേക്കും പേടിച്ചരണ്ട തള്ളപ്പക്ഷികൾ പറന്നകന്നു. അവശേഷിച്ച എട്ടുകുഞ്ഞുങ്ങളെയും പിടികൂടി സഞ്ചിയിലാക്കി വനപാലകർ കൊണ്ടുപോയി. തള്ളപ്പക്ഷികളുടെ സാമീപ്യമില്ലാതെ ഇവയെ വളർത്താൻ കഴിയില്ല. അതിനാൽ സന്ധ്യസമയത്ത് കുഞ്ഞുങ്ങളെ വീണ്ടും ഇവിടെയെത്തിച്ച് തള്ളപ്പക്ഷികൾക്കൊപ്പം വിടുമെന്ന് വനപാലകർ അറിയിച്ചു. കോതമംഗലം ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം അധ്യക്ഷത വഹിച്ചു. കോതമംഗലം എം.എ കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. സോളി ജോർജ് ശാസ്ത്രോത്സവ സന്ദേശം നൽകി. കോതമംഗലം എ.ഇ.ഒ പി.എൻ. അനിത, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ് ജയ്സൺ ദാനിയൽ, വൈസ് പ്രസിഡൻറ് സതി സുകുമാരൻ, ജില്ല പഞ്ചായത്ത് അംഗം കെ.എം. പരീത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സണ്ണി വേളൂക്കര, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ബിജു പി. നായർ, ഡി.ഇ. ഷീല എം. പൗലോസ്, വാർഡ് അംഗം അരുൺ വി. കുന്നത്ത്, ബി.പി.ഒ എസ്.എം. അലിയാർ തുടങ്ങിയവർ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ എസ്.എച്ച്.എൽ.പി.എസ് രാമല്ലൂർ ഒന്നാംസ്ഥാനവും ജി.എൽ.പി.എസ് കോട്ടപ്പടി രണ്ടും ജി.എൽ.പി.എസ് കോതമംഗലം മൂന്നും സ്ഥാനം നേടി. യു.പി വിഭാഗത്തിൽ സൻെറ് അഗസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഒന്നും മലയൻകീഴ് ഫാ. ജെ.ബി.എം യു.പി രണ്ടും ജി.യു.പി.എസ് പിണ്ടിമന മൂന്നും സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ സൻെറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും കോട്ടപ്പടി എം.ഇ.എച്ച്.എസ്.എസ്, ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹയർ സെക്കൻഡറിയിൽ പൈങ്ങോട്ടൂർ എസ്.ജെ.എസ്.എസ് ഒന്നും കോട്ടപ്പടി എം.ഇ.എച്ച്.എസ്.എസ് രണ്ടും സൻെറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.