28 വർഷത്തിനുശേഷം കണ്ടനാട് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തി​െൻറ കുർബാന: റോഡിൽ കുത്തിയിരുന്ന്​ യാക്കോബായ വിശ്വാസികളുടെ പ്രാർഥന

28 വർഷത്തിനുശേഷം കണ്ടനാട് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിൻെറ കുർബാന: റോഡിൽ കുത്തിയിരുന്ന് യാക്കോബായ വിശ്വാസ ികളുടെ പ്രാർഥന കൊച്ചി: 28 വർഷത്തിനൊടുവിൽ ഉദയംപേരൂർ കണ്ടനാട് മർത്തമറിയം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വിശുദ്ധ കുർബാന അർപ്പിച്ചു. യാക്കോബായ- ഓർത്തഡോക്സ് തർക്കത്തിലിരുന്ന പള്ളിയിലാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്. ഓർത്തഡോക്സ് വിഭാഗക്കാരനായ മെത്രാപ്പോലീത്ത മാത്യൂസ് മോർ സേവേറിയോയുടെ നേതൃത്വത്തിലായിരുന്നു കുർബാന. യാക്കോബായ വിഭാഗക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം തടഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ ഓർത്തഡോക്സ് മെത്രാപ്പോലീത്ത ശനിയാഴ്ച രാത്രി തന്നെ പള്ളി അരമനയിൽ എത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഏഴിന് ഓർത്തഡോക്സ് വിശ്വാസികൾ മെത്രാപ്പോലീത്തയെ അരമനയിൽനിന്ന് പള്ളിയിലേക്ക് സ്വീകരണം നൽകി ആനയിച്ചു. 10.30ഓടെ കുർബാന കഴിഞ്ഞ് എത്തിയ മെത്രാപ്പോലീത്തയെ വൻ പൊലീസ് സംഘത്തിൻെറ സുരക്ഷയിൽ പുറത്തെത്തിക്കുകയും ഉദയംപേരൂർ അതിർത്തി കടത്തിവിടുകയും ചെയ്തു. യാക്കോബായ വിഭാഗം അവരുടെ ചാപ്പലിൽ കുർബാനയർപ്പിക്കുന്ന അതേ സമയത്താണ് ഓർത്തഡോക്സ് പക്ഷവും കുർബാന നടത്തിയത്. സമാധാനപരമായിട്ടാണ് ഇരുവിഭാഗങ്ങളും കർമങ്ങൾ അനുഷ്ഠിച്ചത്. എന്നാൽ, യാക്കോബായ വിഭാഗം കണ്ടനാട് പള്ളിയിൽ പ്രവേശിക്കുന്നത് ഓർത്തഡോക്സുകാർ എതിർത്തിരുന്നു. പൊലീസ് യാക്കോബായ വിശ്വാസികളെ പള്ളിക്കു മുന്നിലെ റോഡിൽ തടഞ്ഞു. തുടർന്ന് വിശ്വാസികൾ റോഡിൽ കുത്തിയിരുന്ന് പ്രാർഥന നടത്തി. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഡി.ഐ.ജി ഫിലിപ്പ്, ഡി.സി.പി പൂങ്കുഴലി, എറണാകുളം എ.സി.പി ലാൽജി, മട്ടാഞ്ചേരി എ.സി.പി. സുരേഷ്, തൃക്കാക്കര എ.സി.പി വിശ്വനാഥ് , ഉദയംപേരൂർ സി.ഐ കെ.ബാലൻ, എസ്.ഐ കെ.എ ഷിബിൻ തുടങ്ങി വൻ പൊലീസ് സംഘം ജലപീരങ്കി ഉൾെപ്പടെ സർവ സന്നാഹത്തോടെ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.