അനധികൃത ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.െഎ മാർച്ച്

കായംകുളം: കൃഷ്ണപുരം പഞ്ചായത്തിലെ ഞക്കനാലിൽ പ്രവർത്തിക്കുന്ന മോഹനൻ വൈദ്യരുടെ ആശുപത്രിക്കെതിരെ പരാതി വ്യാപക മാകുന്നു. ഡി.വൈ.എഫ്.െഎ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. സ്ഥാപനം പൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് പഞ്ചായത്ത് അംഗം പരാതിയും നൽകി. മാർച്ചിനെ ചികിത്സ കേന്ദ്രത്തിന് സമീപം പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. ജില്ല സെക്രട്ടറി ആർ. രാഹുൽ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജയിംസ് ശാമുവൽ അധ്യക്ഷത വഹിച്ചു. എം.എം. അനസലി, എം.എസ്. അരുൺകുമാർ, എ. ഷാനവാസ്, എസ്. മുകുന്ദൻ, ആർ. അശ്വിൻ, ബിനു, ശാന്തിഷ്, വിനീഷ്ദേവ്, ഹരിജിത്ത് എന്നിവർ സംസാരിച്ചു. ലോക്താന്ത്രിക് ജനതാദൾ പ്രതിനിധിയായ എം.വി. ശ്യാമാണ് ആശുപത്രി പൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് പരാതി നൽകിയത്. അഞ്ച് മാസം മുമ്പ് പഞ്ചായത്ത് ലൈസൻസ് റദ്ദാക്കിയിരുന്നു. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്നും ശ്യാം ആവശ്യപ്പെട്ടു. വിദ്യാർഥികളെ അനുമോദിച്ചു ചാരുംമൂട്: കോൺഗ്രസ് പടനിലം കിടങ്ങയം വാർഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. സമ്മേളനം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജി. വേണു ഉദ്ഘാടനം ചെയ്തു. നൂറനാട് മണ്ഡലം പ്രസിഡൻറ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. അജയൻ പടനിലം, എസ്. ഷാനവാസ്, മോഹനൻ നല്ലവീട്ടിൽ, അനിൽ പാറ്റൂർ, റോയി, അനിൽ ശൂരനാട്, വന്ദന സുരേഷ് എന്നിവർ സംസാരിച്ചു. അഷ്ടമംഗല ദേവപ്രശ്നം നാളെ മാന്നാർ: കുട്ടമ്പേരൂർ കളീക്കൽ വല്യച്ഛൻ ക്ഷേത്ര കുടുംബയോഗത്തിൻെറ നേതൃത്വത്തിൽ ക്ഷേത്രസന്നിധിയിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ ചേപ്പാട് ഭാർഗവൻ പിള്ളയുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം ആരംഭിക്കും. രാവിലെ തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമവും വിശേഷാൽ പൂജകളും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.