ദുരിതാശ്വാസ ക്യാമ്പുകൾ പ്രതിപക്ഷ നേതാവ്​ സന്ദർശിച്ചു

ഹരിപ്പാട്: പ്രവർത്തനം വിലയിരുത്താൻ ദുരിതാശ്വാസ ക്യാമ്പുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. രാ വിലെ എട്ടിന് ആരംഭിച്ച സന്ദർശനം വൈകീട്ട് വരെ തുടർന്നു. ആയാപറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് സന്ദർശനം തുടങ്ങിയത്. ആലപ്പുഴ, കുട്ടനാട്, ഹരിപ്പാട് നിയോജക മണ്ഡലങ്ങളിലെ ക്യാമ്പുകളാണ് സന്ദർശിച്ചത്. വീടുകളിൽതന്നെ കഴിയുന്ന ഗർഭിണികൾ, അർബുദം അടക്കമുള്ള രോഗം ബാധിച്ചവർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി പ്രത്യേക സൗകര്യം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ്, ചെറുതന പഞ്ചായത്ത് പ്രസിഡൻറ് രത്നകുമാരി, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡൻറ് രാജേന്ദ്രക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി കൃഷ്ണകുമാർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. സഹായത്തിന് സന്നദ്ധ സംഘടനകൾ ചെങ്ങന്നൂർ: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാൻ സംഘടനകൾ രംഗത്ത്. കുറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ-ജീവനക്കാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ തുറന്ന കലക്ഷൻ സൻെറർ വ്യാഴാഴ്ച വരെ പ്രവർത്തിക്കും. നാഷനൽ സർവിസ് സ്കീം വളൻറിയർമാർ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് അവശ്യവസ്തുക്കൾ ശേഖരിക്കുന്നു. ചെങ്ങന്നൂരിൽ വ്യാപാരി വ്യവസായി സമിതി, സേവാഭാരതി, കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി, മാന്നാറിൽ ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റി, മാന്നാർ എമർജൻസി റെസ്ക്യൂ ടീം ഉൾെപ്പടെയുള്ളവ മലബാർ മേഖലയിലേക്ക് സാധനങ്ങൾ സമാഹരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.