തിരുനാൾ സദ്യയുണ്ടും മരണവീടുകൾ സന്ദർശിച്ച​ും പ്രചാരണം കൊഴുപ്പിച്ച്​ സ്ഥാനാർഥികൾ

ആലപ്പുഴ: പൊള്ളുന്ന വെയിലിലും ഇരുമുന്നണിയും അരയും തലയും മുറുക്കി ഇറങ്ങിയതോടെ ജില്ലയിലെ പ്രചാരണത്തിന് തീപാറ ി. ഇടതുമുന്നണി സ്ഥാനാർഥി എ.എം. ആരിഫ് ആലപ്പുഴ നഗരത്തിലും ചേർത്തലയിലും കേന്ദ്രീകരിച്ചേപ്പാൾ ത​െൻറ ആദ്യ പ്രചാരണദിനം തുറന്ന ജീപ്പിൽ മണ്ഡലത്തിലുടനീളം യാത്ര ചെയ്ത് യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വരവറിയിച്ചു. കത്തുന്ന വെയിലിൽ നടന്ന് അടിക്കടി വെള്ളം കുടിച്ചും വിയർപ്പ് തുള്ളികൾ തുടച്ചും തളർച്ചയില്ലാതെ ഒാരോ സ്ഥലത്തേക്കും സ്ഥാനാർഥികൾ ഒാടി. പടക്കം പൊട്ടിച്ചും പൂമാലയിട്ടും പല സ്ഥലങ്ങളിലും ജനങ്ങൾ സ്ഥാനാർഥികളെ സ്വീകരിച്ചു. ചിലയിടങ്ങളിൽ ഒാരോ പ്രശ്നങ്ങൾ എടുത്തുകാട്ടി അവരോട് നീരസപ്പെടാനും ആളുകൾ മടിച്ചില്ല. താൻ പഠിച്ച എസ്.എൻ കോളജ്, ലിയോ തേർട്ടീന്ത് സ്കൂൾ, എസ്.ഡി കോളജ് എന്നിവിടങ്ങളിലും സ​െൻറ് ജോസഫ് കോളജിലും ആരിഫ് പ്രചാരണം നടത്തി. എസ്.ഡി കോളജിൽ ഡിപ്പാർട്മ​െൻറ് ഡേയിൽ പെങ്കടുത്തും ക്ലാസുകളിൽ കയറിയും വിദ്യാർഥികളോട് അദ്ദേഹം വോട്ട് അഭ്യർഥിച്ചു. മണ്ഡല അതിർത്തിയായ അരൂരിൽനിന്ന് പ്രചാരണം ആരംഭിച്ച ഷാനിമോൾ വിവിധ പള്ളികളിലും വിശുദ്ധ യൗസേപ്പിതാവി​െൻറ തിരുനാൾ സദ്യയിലും പങ്കെടുത്തു. യൗസേപ്പ് പിതാവി​െൻറ മരണതിരുനാൾ സദ്യ വെള്ളാപ്പള്ളി പള്ളിയിൽനിന്നാണ് ആരിഫ് കഴിച്ചത്. കൂടാതെ, വിവിധ പള്ളികളിൽ ഭക്തജനങ്ങളോടും വൈദികരോടും കന്യാസ്ത്രീകളോടും ഇരുസ്ഥാനാർഥിയും വോട്ട് അഭ്യർഥിച്ചു. ഇതിനിടയിൽ ഇരുവരും അർത്തുങ്കൽ ബസിലിക്കയിൽവെച്ച് കണ്ടുമുട്ടി. അൽപനേരം കുശലാേന്വഷണം നടത്തിയാണ് ഇരുവരും പിരിഞ്ഞത്. ശേഷം ഷാനിമോൾ ചേർത്തലയിലെ മൂന്ന് മരണവീട് സന്ദർശിച്ചു. വൈകീട്ട് ബോട്ടുജെട്ടിക്ക് സമീപത്തുനിന്ന് ആരംഭിച്ച ആരിഫി​െൻറ റോഡ്‌ഷോ മുല്ലക്കൽ വഴി പുന്നപ്ര-വയലാർ ഹാളിന് സമീപം സമാപിച്ചു. എൽ.ഡി.എഫ‌് നേതാക്കളായ പി.പി. ചിത്തരഞ്ജൻ, ടി.ജെ. ആഞ്ചലോസ്, എച്ച്. സലാം, ഇ.കെ. ജയൻ, അജയ് സുധീന്ദ്രൻ, ജോണി മുക്കം, നസീർ പുന്നക്കൽ തുടങ്ങിയ നേതാക്കളും പ്രവർത്തകരും നഗരസഭ കൗൺസിലർമാരും ഒപ്പം ഉണ്ടായിരുന്നു. നഗരചത്വരത്തിൽനിന്ന് വാഹനയാത്ര ആരംഭിച്ച ഷാനിമോൾ മുല്ലക്കൽ തെരുവിൽ വോട്ട് അഭ്യർഥിച്ചു. തുടർന്ന് കായംകുളത്തും കരുനാഗപ്പള്ളിയിലും യു.ഡി.എഫ് സ്ഥാനാർഥി പ്രചാരണം നടത്തി. മുന്നണിയിലെ അമ്പതോളം നേതാക്കൾ ഇവരെ അനുഗമിച്ചു. വോട്ടുതേടി ചേർത്തലയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ചേർത്തല: ആലപ്പുഴ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ചൊവ്വാഴ്ച രാവിലെ ചേർത്തല പള്ളിപ്പുറത്തുനിന്ന് ആരംഭിച്ച പ്രചാരണം വൈകീട്ട് കായംകുളത്ത് സമാപിച്ചു. പ്രധാന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വഴിയാത്രക്കാരോടും വോട്ട് അഭ്യർഥിച്ച് റോഡ് ഷോയും നടത്തി. ചേർത്തലയിൽ എത്തിയ സ്ഥാനാർഥിക്ക് ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബ്ലോക് കോൺഗ്രസ് പ്രസിഡൻറ് സി.വി. തോമസ്, കെ.പി.സി.സി നിർവാഹക സമിതി അംഗം സി.കെ. ഷാജിമോഹൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശരത്ത്, ആർ. ശശിധരൻ, സി.ഡി. ശങ്കർ, ടി.എച്ച്. സലാം, കെ.ജെ. സണ്ണി, എം.എ. രതീഷ്, ഉഷ സദാനന്ദൻ, ജയലക്ഷ്മി അനിൽകുമാർ, എസ്. കൃഷ്ണകുമാർ, ലിനി, കെ.കെ. വരദൻ, പി.വി. പുഷ്പാംഗദൻ, എ. കബീർ, ജോമി ചെറിയാൻ എന്നിവർ സ്വീകരണത്തിനും പ്രചാരണ പരിപാടിക്കും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.