പങ്കു​വെക്കലി​െൻറ സന്ദേശവുമായി പാദുവാപുരത്ത് ഊട്ടുതിരുനാൾ

അരൂക്കുറ്റി: പങ്കുവെക്കലി​െൻറയും സേവനത്തി​െൻറയും സന്ദേശം പകർന്ന് തീർഥാടന കേന്ദ്രമായ അരൂക്കുറ്റി പാദുവാപുരം പള്ളിയിൽ യൗസേപ്പിതാവി​െൻറ ഊട്ടുതിരുനാൾ. ജോസഫ് എന്നുപേരുള്ള ആർക്കും സാമ്പത്തിക ചെലവൊന്നും കൂടാതെ പ്രസുദേന്തിയാകാൻ അവസരം നൽകിയ തിരുനാൾ തിരുകർമങ്ങളിലും നേർച്ചസദ്യയിലും മറ്റുചടങ്ങുകളിലും ആയിരങ്ങൾ പങ്കെടുത്തു. സമർപ്പണ മേശയിൽ ലഭിച്ച കാഴ്‌ചവസ്‌തുക്കളും സാമ്പത്തിക സഹായങ്ങളും തിരുനാളിനെത്തിയവർക്ക് സമ്മാനിച്ചു. ജാതിമതഭേദമില്ലാതെ മേഖലയിലെ അർഹരായ 57 കുടുംബങ്ങൾക്ക് പള്ളിയുടെ സാമൂഹികസേവന വിഭാഗം ഗോപിയോ ഇൻറർനാഷനലി​െൻറ സഹകരണത്തോടെ വാട്ടർ പ്യൂരിഫയർ വിതരണം ചെയ്‌തു. ഗോപിയോ കേരള ചാപ്റ്റർ ഭാരവാഹികളായ ജോസ് എട്ടുപറയിൽ, പി.എൽ. ജോസ്, ജോസ് കോട്ടൂരാൻ എന്നിവർ പങ്കെടുത്തു. ഫാ. ആൻറണി തമ്പി തൈക്കൂട്ടത്തിൽ നേതൃത്വം നൽകി. കഴിഞ്ഞ ഒന്നിന് ആരംഭിച്ച യൗസേപ്പിതാവി​െൻറ നൊവേന 31 വരെ തുടരും. പാദുവാപുരം ഇടവകക്ക് കീഴിലുള്ള സ​െൻറ് ജേക്കബ്‌സ് ചാപ്പലിലും മധുരക്കുളം നദ്‌വത്ത് നഗർ സ​െൻറ് ജോസഫ്‌സ് ചാപ്പലിലും തിരുകർമങ്ങളും നേർച്ചയൂട്ടും നടന്നു. വൈദ്യുതി മുടങ്ങും അരൂർ: ശാന്തിഗിരി കയർ, ചെട്ടുതറ, മനോരമ ചാനലി​െൻറ വടക്കുഭാഗം, ഭദ്രപ്പാലം എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.