ഒാർമകളുടെ അക്ഷരമുറ്റത്ത്​ അവർ ഒത്തുകൂടി

ചാരുംമൂട്: ഓർമകൾ പങ്കുെവച്ചും ഗുരുക്കന്മാർക്ക് ആദരവ് ഒരുക്കിയും അക്ഷരമുറ്റത്ത് അവർ ഒത്തുചേർന്നു. താമരക്കുള ം ചത്തിയറ വി.എച്ച്.എസ്.എസിലെ 1989-90 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം സ്കൂളിൽ ഒത്തുകൂടിയത്. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞശേഷം പരസ്പരം കാണാൻ കഴിയാതിരുന്ന പലർക്കും സൗഹൃദം പങ്കുവെക്കാൻ ഒത്തുചേരൽ വഴിയൊരുക്കി. സ്കൂളിൽനിന്ന് വിരമിച്ച തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ചടങ്ങിൽ ആദരവ് നൽകി. സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ പൂർവവിദ്യാർഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സുഭാഷ്കുമാർ അധ്യക്ഷത വഹിച്ചു. റിട്ട. പ്രിൻസിപ്പൽമാരായ കെ. രാജൻപിള്ള, എം. രവീന്ദ്രൻ പിള്ള, പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജി. വേണു, സി.കെ. ബാലകൃഷ്ണപിള്ള, അജിത്ത്, പ്രദീപ്, മിനി, ഹേമന്തൻ, സുദർശനൻ, അലിഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.