ലൈഫ് ഭവന പദ്ധതി: 95 വീടുകൾ നിർമിച്ച്​ മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: ലൈഫ് വീടുകളുടെ നിർമാണത്തില്‍ ഒന്നാമതെത്തി മൂവാറ്റുപുഴ നഗരസഭ. 112 ല്‍ 95 വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചാണ് നഗരസഭ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ബുധനാഴ്ച രാവിലെ 11ന് മന്ത്രി എ.സി. മൊയ്തീന്‍ നിർവഹിക്കും. നഗരസഭ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ബില്‍ഡിങ് പെര്‍മിറ്റ് വിതരണോദ്ഘാടനം ജോയ്‌സ് ജോര്‍ജ് എം.പിയും, ഒന്നാംഘട്ട പദ്ധതിയില്‍ പെടുത്തി നിർമിച്ച വീടുകളുടെ താക്കോല്‍ദാനം മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കലും, പട്ടികജാതി വിദ്യാർഥികളുടെ പഠനോപകരണ വിതര ണം മുന്‍ എം.എല്‍.എ ജോസഫ് വാഴക്കനും, പട്ടികവര്‍ഗ വിദ്യാർഥികള്‍ക്കുള്ള പഠനോപകരണ വിതരണം മുന്‍ എം.എല്‍.എ ബാബു പോളും, വിദ്യാർഥികള്‍ക്കുള്ള ലാപ് ടോപ്പ് വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജും നിര്‍വഹിക്കും. ലൈഫ് ഭവന പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി 112 വീടുകള്‍ക്കാണ് നഗരസഭ പരിധിയില്‍ അനുമതി ലഭിച്ചത്. 108 അപേക്ഷകര്‍ക്ക് പെര്‍മിറ്റ് നല്‍കി. ഇതില്‍ 95 പേരാണ് ഇതിനോടകം നിർമാണം പൂര്‍ത്തിയാക്കിയത്. മറ്റുള്ള വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാെണന്നും നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശീധരന്‍ പറഞ്ഞു. 28 വാര്‍ഡുകളുള്ള നഗരസഭയില്‍ പതിനൊന്നാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത്. ഇവിടെ 16 വീടുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 12 വീടുകളുമായി ഇരുപത്തിനാലാം വാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. 16 വാര്‍ഡുകളിലായാണ് വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചത്. സംസ്ഥാന സര്‍ക്കാറി​െൻറ ആയിരംദിനം ആയിരം പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് താക്കോല്‍ ദാനം നടത്തുന്നതെന്നും ചെയര്‍പേഴ്‌സൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.