വി.കെ. നാരായണൻ ഫൗണ്ടേഷ​ന്​ രൂപംനൽകി

പിറവം: രാമമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും സി.പി.ഐ നേതാവുമായിരുന്ന വി.കെ. നാരായണ​െൻറ 30ാം ചരമവാർഷികം ആചരിച്ചു. വി.കെ. നാരായണൻ ഫൗണ്ടേഷ​െൻറ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാമ്പ് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം െചയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ മുഖ്യപ്രഭാഷണവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ അനുസ്മരണപ്രഭാഷണവും നടത്തി. ജില്ല പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എ. മിനി കുമാരി, ഒ.എൻ. വിജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സുരേഷ്കുമാർ, അംഗങ്ങളായ പി.എം. പൈലി, സി.എ. സതീഷ്, മുണ്ടക്കയം സദാശിവൻ, എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ പ്രസിഡൻറ് വി.കെ. നാരയണൻ, ജോൺസൺ മാമ്മലശ്ശേരി എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ പ്രസിഡൻറ് കെ.എൻ. ഗോപി സ്വാഗതവും സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.