ബാലവേദി കുട്ടികൾക്കായി നക്ഷത്ര നിർമാണ പദ്ധതി

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹീം സാഹിബ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ക്ക് തുടക്കമായി. ജില്ല ലൈബ്രറി കൗൺ സിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. പായിപ്ര സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ പി.എ. ബിജു അധ്യക്ഷതവഹിച്ചു. ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം പായിപ്ര കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അനീറ്റ ജോയി പദ്ധതി വിശദീകരണം നടത്തി. ഇ.എ. ബഷീർ, എം.പി. രാജൻ, എ.എൻ. പരീത്, കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. 35 കുട്ടികൾ 100 നക്ഷത്രങ്ങളാണ് നിർമിച്ചത്. ഇവ സ്വന്തം വീടുകളിൽ തൂക്കാനും അധികംവരുന്നത് മറ്റ് വീടുകളിൽ വിതരണം ചെയ്യാനുമാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.