കിഡ്സ് ഫെസ്​റ്റ്​

ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് പ്രോജക്ടി​െൻറ ഭാഗമായി 46 അംഗൻവാടിയിലെ കുട്ടികളെ പങ്കെടുപ്പിച്ച് കോട്ടപ്പുറം ഗവ . എൽ.പി സ്കൂളിൽ നടത്തി. ചിത്രശലഭത്തെ ആകർഷിക്കുന്ന മണികിലുക്കി എന്ന ചെടി പത്രക്കടലാസ് കൊണ്ടുണ്ടാക്കിയ കവറിൽ പിടിപ്പിച്ച് കുട്ടികൾ അതിഥികളെ സ്വീകരിച്ചത് കൗതുകമായി. പരിസ്ഥിതി സൗഹൃദത്തി​െൻറ പ്രതീകമായി സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ് എന്നിവയാണ് ഭക്ഷണസമയത്ത് ഉപയോഗിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഗീത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പി.എസ്. ജഗദീശൻ, കെ.എൻ. സുനിൽകുമാർ, പ്രധാനാധ്യാപിക ടി.എം. സാജിത, ശ്രീകല മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.