മൂവാറ്റുപുഴ: ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി തരംതാണ രാഷ്ട്രീയക്കളിയാണന്ന് കേരള കോൺഗ്രസ്-ജേക്കബ് ചെയർമാൻ ജോണി നെല്ലൂര്‍. ബ്രൂവറി അഴിമതിയും ശബരിമല വിഷയങ്ങളും മൂലമുണ്ടായ ജാള്യത മറയ്ക്കാനും ജനശ്രദ്ധ തിരിക്കാനുമായി സി.പി.എം. നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിനുപിന്നിൽ. സി.പി.എം നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായിവരുന്ന ലൈംഗികാരോപണങ്ങളില്നിന്ന് ചര്‍ച്ചകള്‍ വഴിതിരിക്കാമെന്നാണ് സി.പി.എം നേതാക്കളുടെ ചിന്ത. പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും യു.ഡി.എഫിന് നൽകി ഇതിന് കേരള ജനത മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.