വിസ വാഗ്ദാനം ചെയ്​ത്​ പണം തട്ടുന്ന സംഘം അറസ്​റ്റിൽ

ആലുവ: വിസ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വിദേശി അടക്കമുള്ള സംഘം അറസ്റ്റിൽ. ഫ്രാൻസിലെ ഹോളി അസിൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ജോലി ഒഴിവ് ഉണ്ടെന്ന് കാണിച്ച് വെബ്സൈറ്റിലൂടെ പരസ്യംചെയ്ത് വ്യാജവിസ നൽകി വഞ്ചിക്കുന്ന സംഘത്തെയാണ് പിറവം പൊലീസ് അറസ്റ്റ് ചെയ്തതെന്ന് എസ്.പി രാഹുൽ.ആർ.നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഘാന സ്വദേശി പി.എ. ലോൽ ഡെറിക് (32) എന്നയാളാണ് തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നത്. ബംഗളൂരു കുറുംബലക്കോട്ട് തേറ്റു പൂജാരിവാരിപ്പിള്ളി ജ്ഞാനശേഖർ (23), ആന്ധ്രപ്രദേശ് ചിറ്റൂർ മാടാനപ്പള്ളി ത്യാഗരാജ സ്ട്രീറ്റ് രാജു എന്ന പ്രകാശ് രാജ് (20), മാടാനപ്പള്ളി മായാബസാർ ഹരീഷ് (24) എന്നിവരാണ് മറ്റ് പ്രതികൾ. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ കെണിയൊരുക്കിയത്. മണീട് ആതുക്കുഴി വീട്ടിൽ മോണി.വി.ആതുക്കുഴിയുടെ (54) മകൾക്ക് ഡോക്ടറായി ജോലി വാങ്ങികൊടുക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സെപ്റ്റംബർ19നും ഈ മാസം പത്തിനും ഇടക്കുള്ള ദിവസങ്ങളിൽ മോണിയിൽനിന്ന് മൊത്തം 11,62,000 രൂപ തട്ടിയെടുത്തു. ഇതിനുശേഷം വ്യാജ വിസ നൽകി. മോണിയുടെ പരാതിയെ തുടർന്ന് പിറവം പൊലീസ് കേസെടുക്കുകയായിരുന്നു. ഹരീഷി​െൻറ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ബംഗളൂരുവിൽ ഉണ്ടെന്ന് മനസ്സിലായി. അവിടെയെത്തി ഇയാളെ ചോദ്യം ചെയ്തതോടെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞു. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച മൂന്ന് ലാപ്ടോപ്, ഒമ്പത് മൊബൈൽ ഫോൺ, 26 എ.ടി.എം കാർഡ്, 10 ചെക്ക് ബുക്ക് തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. ഘാന സ്വദേശിയുടെ വിസ കാലാവധി സെപ്റ്റംബർ ഒന്നിന് അവസാനിച്ചിരുന്നു. ഇയാൾക്കെതിരെ വിസ നിയമലംഘന കേസും എടുത്തിട്ടുണ്ട്. റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടി​െൻറ മേൽനോട്ടത്തിൽ പിറവം സി.ഐ പി.കെ. ശിവൻകുട്ടി രൂപവത്കരിച്ച പ്രത്യേക സ്ക്വാഡ് സൈബർ സെല്ലി​െൻറ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പിറവം എസ്.ഐ രജിരാജ്, എ.എസ്.ഐമാരായ ഷിബു, ശശിധരൻ, സിവിൽ പൊലീസ് ഒാഫിസർമാരായ ബിജു ജോൺ, ഷാജി പീറ്റർ, അനൂബ്, ബിനി, സൈബർ സെല്ലിലെ റിതേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.