യു.ഡി.എഫ് ധർണ നടത്തി

പറവൂർ: പ്രളയദുരിതത്തിൽ അനുഭവിച്ചതിെനക്കാൾ കൊടിയ ദുരിതമാണ് സർക്കാർ നിലപാടുമൂലം ജനം അനുഭവിക്കുന്നതെന്ന് വി.ഡി. സതീശൻ എം.എൽ.എ. ബ്രൂവറി, --ഡിസ്റ്റിലറി അഴിമതി നടത്തിയ എക്സൈസ് മന്ത്രി രാജിവെക്കുക, പ്രളയബാധിതരോടുള്ള അവഗണന അവസാനിപ്പിക്കുക, പെട്രോൾ,-ഡീസൽ വിലകുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് പറവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത്‌ വകുപ്പിലെ എൻജിനീയർമാരെ ദുരിതാശ്വാസ കിറ്റ് നിറക്കാൻ പറഞ്ഞുവിടുകയും കോളജ് വിദ്യാർഥികളെ വീടി​െൻറ കേടുപാടുകൾ കണ്ടെത്താനും വിലയിരുത്താനും നിയോഗിക്കുകയും ചെയ്ത സർക്കാർ കേരളത്തിന് ബാധ്യതയാണ്. ജനങ്ങൾ പ്രളയത്തിലകപ്പെട്ട് ജീവനുവേണ്ടി കേഴുന്ന ദിനങ്ങളിലാണ് സർക്കാർ അതിരഹസ്യമായി ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകി കോടികളുടെ അഴിമതി നടത്തിയത്. യു.ഡി.എഫിനെ വെല്ലുവിളിച്ചിരുന്ന വ്യാപാരി സംഘടനാ നേതാക്കൾ പിണറായി വിജയ‍​െൻറ മുന്നിൽ മുട്ടുമടക്കിയോയെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഉപേക്ഷിച്ചാലും വ്യാപാരികളെ സഹായിക്കാൻ യു.ഡി.എഫ് ഉണ്ടാകുമെന്നും എം.എൽ.എ വ്യക്തമാക്കി. കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡൻറ് എം.ജെ. രാജു അധ്യക്ഷത വഹിച്ചു. മുൻ എം.പി കെ.പി. ധനപാലൻ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് കൺവീനർ കെ.കെ. സുഗതൻ, ടി.കെ. ഇസ്മായിൽ, റോഷൻ ചാക്കപ്പൻ, എ.എം. സെയ്ത്, വത്സല പ്രസന്നകുമാർ, എം.ടി. ജയൻ, കൊച്ചുത്രേസ്യ ജോയ്, കെ.എ. അഗസ്റ്റിൻ, രമേഷ് ഡി. കുറുപ്പ്, പി.എസ്. രഞ്ജിത്ത്, കെ.എ. അബ്ദുൽ കരീം, കെ.കെ. അബ്ദുല്ല, വേണു കെ. വളപ്പിൽ, അനു വട്ടത്തറ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.