പള്ളിയിൽനിന്ന്​ മടങ്ങിയ കെ.എസ്​.യു പ്രവർത്തകനും മാതാവിനും മർദനമേറ്റു

ചെങ്ങന്നൂർ: ദുഃഖവെള്ളി ദിനത്തിൽ പള്ളിയിലെ പ്രാർഥനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ചു. തടയാനെത്തിയ മാതാവിനും മർദനമേറ്റു. ഇരുവരെയും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ കുട്ടമ്പേരൂർ 13ാം വാർഡ് വാഴക്കാലായിൽ വീട്ടിൽ ഗീവർഗീസ് ജോണി​െൻറ (സണ്ണി) മകനും മലപ്പുറം കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഫിസിയോതെറപ്പി കോഴ്സ് വിദ്യാർഥിയുമായ സനു വർഗീസ് (18), മാതാവ് എലിസബത്ത് (54) എന്നിവർക്കാണ് മർദനമേറ്റത്. വൈകീട്ട് 4.30ഒാടെ കുട്ടമ്പേരൂർ സ​െൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുേമ്പാൾ 12അംഗസംഘത്തിലെ നാലുപേരാണ് സനുവിനെ മർദിച്ചതെന്ന് പറയുന്നു. മാരകായുധങ്ങളുമായാണ് എത്തിയത്. സനുവി​െൻറ മാതാവി​െൻറ കണ്ണടയും തകർത്തു. സനു വർഗീസ് കെ.എസ്.യു പ്രവർത്തകനാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളിയാണ്. സംഭവത്തിന് പിന്നിൽ ഡി.വൈ.എഫ്.െഎക്കാരാണെന്ന് കെ.എസ്.യു, കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. മാതാവിനും മകനും മർദനമേറ്റ സംഭവത്തിൽ കേെസടുക്കുമെന്ന് ഡിവൈ.എസ്.പി ആർ. ബിനു അറിയിച്ചു. ഡി.വൈ.എഫ്.െഎ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ െപാലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാവിലെ പരാതിക്കാരുടെ മൊഴിയെടുക്കും. അതേസമയം, പൊലീസ് കേസെടുക്കുന്നതിൽ അമാന്തം കാണിക്കുെന്നന്ന ആരോപണം ഉയർത്തി കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് പ്രതിഷേധമുയർത്തി. വെള്ളിയാഴ്ച രാത്രി ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനും അവർ നീക്കം നടത്തിയിരുന്നു. എന്നാൽ, പൊലീസി​െൻറ ഉറപ്പി​െൻറ അടിസ്ഥാനത്തിൽ സമരം മാറ്റിവെക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.