എസ്​.പി^ബി.എസ്​.പി സഖ്യമുണ്ടായാൽ ബി.ജെ.പിക്ക്​ 25^30 സീറ്റുകൾ കുറയും ^അതാവലെ

എസ്.പി-ബി.എസ്.പി സഖ്യമുണ്ടായാൽ ബി.ജെ.പിക്ക് 25-30 സീറ്റുകൾ കുറയും -അതാവലെ ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി സഖ്യമുണ്ടായാൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് 25-30 സീറ്റുകൾ കുറഞ്ഞേക്കാമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. സഖ്യമുണ്ടായാലും ബി.ജെ.പി 50ലേറെ സീറ്റ് നേടും. എൻ.ഡി.എയുടെ തുടർഭരണത്തിന് ഭീഷണിയുയർത്താൻ ഒരു സഖ്യത്തിനും കഴിയില്ല. നരേന്ദ്ര മോദിക്ക് വെല്ലുവിളിയുയർത്താൻ രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനും മായാവതിക്കും കഴിയില്ലെന്നും അതാവലെ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരെഞ്ഞടുപ്പിൽ യു.പിയിലെ 80 സീറ്റിൽ 73ഉം ബി.ജെ.പി സ്വന്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.