മൂവാറ്റുപുഴ താലൂക്ക് ഹോമി​േയാ ആശുപത്രി വന്ധ്യത ചികിത്സയിൽ പുതിയ പാത

മൂവാറ്റുപുഴ: വന്ധ്യത ചികിത്സയിൽ പുതിയ വഴിയൊരുക്കിയിരിക്കുകയാണ് മൂവാറ്റുപുഴ താലൂക്ക് ഹോമിേയാ ആശുപത്രി. രണ്ടുവർഷത്തിനിടെ മക്കളില്ലാത്ത 60 പേർക്ക് കുട്ടികളെ നൽകിയാണ് വന്ധ്യത ചികിത്സരംഗത്ത് ഹോമിേയാ ആശുപത്രി ശ്രദ്ധനേടിയത്. ഹോമിേയാ ആശുപത്രി വഴി നടപ്പാക്കുന്ന സീതാലയം പദ്ധതിയുടെ ഭാഗമായി ജനനി എന്ന പേരിൽ നാലുവർഷം മുമ്പാണ് വന്ധ്യത ചികിത്സക്ക് തുടക്കംകുറിച്ചത്. കണ്ണൂർ ജില്ലയിലാണ് ആദ്യമായി നടപ്പാക്കിയത്. രണ്ടുവർഷം മുമ്പ് മൂവാറ്റുപുഴ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സീതാലയത്തോടൊപ്പം ജനനി നടപ്പാക്കി. ഡോ. സാറാ നന്ദന മാത്യുവി​െൻറ നേതൃത്വത്തിലാണ് ജനനിക്ക് തുടക്കമായത്. തുടർന്ന് ഡോ. അമ്പിളി നായരും ഇതി​െൻറ ഭാഗമായി എത്തി. എല്ലാ ബുധനാഴ്ചയും ഒ.പിയും തുറന്നു. ആദ്യഘട്ടങ്ങളിൽ അധികമാരും എത്തിയില്ല. ചില ദമ്പതികൾ പരീക്ഷണത്തിന് തയാറായി എത്തി ചികിത്സ വിജയകരമായതോടെയാണ് ആശുപത്രിയെ തേടി പലരും എത്താൻ തയാറായത്. പലരും പ്രായം ഏറെ ആയവരുമായിരുന്നു. 20 വർഷത്തോളം ചികിത്സ നടത്തിയിട്ടും പ്രയോജനം ലഭിക്കാത്ത 45കാരിയായ വീട്ടമ്മവരെ ഇതിൽപെടും. രണ്ടുവർഷത്തിനിടെ ഇരുനൂറോളം പേർ ചികിത്സ തേടിയതിൽ 60 പേരിൽ ഫലം കണ്ടു. 30 പേർക്ക് കുട്ടി ജനിച്ചു. 30 പേർ ഗർഭിണികളുമാണ്. പാർശ്വഫലങ്ങളില്ലാത്തതും െചലവ് കുറഞ്ഞതുമാണന്ന പ്രത്യേകതയും ഹോമിേയാ ചികിത്സക്കുണ്ട്. ആശുപത്രിയിൽനിന്ന് മരുന്നുകൾ സൗജന്യമായി ലഭിക്കും. സ്കാനിങ് ഒഴിച്ചുള്ള പരിശോധനകളും ആശുപത്രിയിൽതന്നെ എടുക്കാം. യുവാക്കളായ ദമ്പതികൾക്ക് ചികിത്സ പോസിറ്റിവ് റിസൽറ്റ് ലഭിക്കാൻ സാധ്യത ഏറെയാണന്ന് ഡോ. സാറ നന്ദന മാത്യു പറഞ്ഞു. ബുധനാഴ്ച മാത്രമാണ് ചികിത്സയുള്ളത്. തിരക്കേറിയതോടെ വെള്ളിയാഴ്ചയും ഒ.പി തുറക്കാനുള്ള നീക്കത്തിലാണ്. ഇതിന് ഒരുഡോക്ടറുടെ സേവനംകൂടി ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.