എം.എസ്.എഫ് ദക്ഷിണ കേരള റാലി; സ്വാഗതസംഘം രൂപവത്​കരണ യോഗം

ആലപ്പുഴ: മേയ് 12ന് ആലപ്പുഴയില്‍ നടക്കുന്ന എം.എസ്.എഫ് ദക്ഷിണ കേരള സമ്മേളനത്തി​െൻറയും റാലിയുടെയും സ്വാഗതസംഘം രൂപവത്കരണ യോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എ.എം. നസീര്‍, ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, ട്രഷറര്‍ എ. യഹിയ, കെ.എം. ഹസന്‍ ലാല്‍, എസ്. കബീര്‍, എസ്.എ. അബ്ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, ബി.എ. ഗഫൂര്‍, സീമ യഹിയ, ഷെരീഫ് വടക്കയില്‍, ഹാഷിം ബാബ്രാണി, ഷെബീര്‍ ഷാജഹാന്‍, നിഷാദ് കെ. സലിം, സല്‍മാന്‍ ഹനീഫ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ് സ്വാഗതവും ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.