യോഗം ബഹിഷ്​കരിച്ചു

പിറവം: യു.ഡി.എഫ് ഭരിക്കുന്ന മണീട് പഞ്ചായത്തിലുള്ള തൊഴിലുറപ്പ് തൊഴിലാളികളെ അനധികൃതമായി കോൺഗ്രസ് നേതാവി​െൻറ പറമ്പിൽ പണിയെടുപ്പിച്ചതായി ആരോപിച്ച് ഇടതുപക്ഷ പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികൾ േയാഗം ബഹിഷ്കരിച്ചു. മണീട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ മാർച്ച് 22 മുതൽ 26 വരെ ഷെഡ്യൂൾ ചെയ്തിരുന്നത് പ്രകാരം കെ.ജെ. ജേക്കബ്, മാത്യൂസ് ചാലിൽ എന്നിവരുടെ പേരിലായിരുന്നു. ഡിമാൻഡും മസ്റ്റർറോളും രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇൗ ദിവസങ്ങളിൽ പണി നടന്നത് കോൺഗ്രസ് ജില്ല നേതാവി​െൻറ പുരയിടത്തിലായിരുന്നു എന്നാണ് ആരോപണം. ഇക്കാര്യം ചർച്ച ചെയ്യാൻ പഞ്ചായത്ത് സമിതിയിൽ ആവശ്യം ഉന്നയിച്ചെങ്കിലും ചർച്ച അനുവദിക്കാത്തതിനെ തുടർന്ന് ഇടത് അംഗങ്ങളായ ബീന ബാബു, എൽസി ജോർജ് എന്നിവർ യോഗം ബഹിഷ്കരിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് െസക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിട്ടുള്ളതായി അംഗങ്ങൾ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വകമാറ്റി ചെലവഴിക്കുന്നതായും ഇവർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.