മന്ത്രിമാരോട് വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ മുഖ്യമന്ത്രി

ബംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന പശ്ചാത്തലത്തിൽ സിദ്ധരാമയ്യ നിർദേശം നൽകി. പ്രസ്താവനകൾ നടത്തുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും സുക്ഷ്മത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മന്ത്രിസഭാ തീരുമാനങ്ങൾ വിലയിരുത്തുക മാത്രമാണ് യോഗത്തിലുണ്ടായത്. വിവാദ പ്രസ്താവനകളും മറ്റും തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതികൂലമായി ബാധിക്കും. ഭരണവിരുദ്ധ വികാരമില്ല. സർക്കാറി​െൻറ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലെത്തിക്കണം. പരമാവധി സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കണമെന്ന് ജില്ലകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരോടും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് * ഏപ്രിൽ 15നകം പട്ടിക പുറത്തിറക്കും ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്. ഏപ്രിൽ 15നകം സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വര പറഞ്ഞു. 224 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർഥി പ്രഖ്യാപനം വേഗത്തിൽ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. മേയ് 12നാണ് തെരഞ്ഞെടുപ്പ്. ജനതാദൾ -എസ് (ജെ.ഡി.എസ്) മാത്രമാണ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഏപ്രിൽ ഒമ്പത്, പത്ത് തീയതികളിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. തുടർന്ന് പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും യോഗം ചേരും. അന്തിമ പട്ടിക 15നകം പുറത്തുവിടും. ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, പരമേശ്വര എന്നിവർ ജില്ലകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുമായും തെരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റിയുമായും പ്രത്യേക ചർച്ചകൾ നടത്തി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ശേഖരിക്കാനായിരുന്നു ചർച്ച. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്. മുതിർന്ന നേതാവ് മധുസൂദനൻ മിസ്ത്രിയാണ് കമ്മിറ്റി തലവൻ. എം.പിമാരായ ഗൗരവ് ഗൊഗോയ്, താംരാധവാജ് സാഹു എന്നിവരാണ് മറ്റംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.