ഭൂമിക്കും ഭവനത്തിനും ഊന്നൽ നൽകി പാലക്കുഴ പഞ്ചായത്ത് ബജറ്റ്

കൂത്താട്ടുകുളം: ഭൂരഹിതർക്ക് ഭൂമിയും ഭവന നിർമാണത്തിനുമായി ഒരു കോടി 80 ലക്ഷം രൂപ വകയിരുത്തി പാലക്കുഴ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് ആലീസ് ഷാജു അവതരിപ്പിച്ചു. 120306163 രൂപ വരവും 117553800 രൂപ ചെലവും 2752363 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡൻറ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാറി​െൻറ ലൈഫ് പദ്ധതി വഴിയാണ് ഭൂമി വാങ്ങുന്നതിനും ഭവനനിർമാണത്തിനും ബജറ്റിൽ ലക്ഷ്യമിടുന്നത്. ഗ്രാമീണ റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി രണ്ട് കോടി 20 ലക്ഷം രൂപയും പാലക്കുഴ സ്റ്റേഡിയം നിർമാണത്തിനായി കോടി രൂപയും ബജറ്റിൽ നീക്കിെവച്ചിട്ടുണ്ട്. ആരക്കുഴ -പാലക്കുഴ കുടിവെള്ള പദ്ധതിയുടെ നിർമാണ പൂർത്തീകരണവും ലക്ഷ്യമിടുന്നതായി പ്രസിഡൻറ് ജോഷി സ്കറിയ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. ഗോപി, ശോഭന മോഹനൻ, എൻ.കെ. ജോസ്, മേഴ്‌സി ജോസ്, ജെയ്‌സൺ ജോർജ്‌, ദിൽഷ മണികണ്ഠൻ, നിബു ജോർജ്, ടി.എൻ. സുനിൽ, ജിബി സാബു, സാലി ജോർജ്, ശോഭ മുരളീധരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി. അജിത നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.