ഓശാന ഞായർ; സെൻറ്​ മേരീസ് കത്തീഡ്രൽ ബസി​ലിക്കയിലേക്ക് പീഡാസഹനയാത്ര

കൊച്ചി: ഓശാന ഞായർ വൈകീട്ട് ആറിന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സ​െൻറ് ഫ്രാൻസിസ് കത്തീഡ്രലിൽനിന്ന് നഗരംചുറ്റി എറണാകുളം സ​െൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് പീഡാസഹനയാത്ര നടത്തി. വരാപ്പുഴ, എറണാകുളം-അങ്കമാലി അതിരൂപതയിലെയും മൂവാറ്റുപുഴ രൂപതയിലെയും വിശ്വാസികൾ വിശുദ്ധ വാരാചരണത്തി​െൻറ ഭാഗമായി നടത്തിയ കുരിശി​െൻറ വഴിയിൽ പങ്കെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ, ബിഷപ് ഡോ. എബ്രഹാം മാർ യൂലിയോസ് എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. ഫാ. ജൂഡിസ് പനയ്ക്കൽ, ഫാ. ചെറിയാൻ ചെന്നിക്കര, ഫാ. ഡേവിസ് മാടവന, ജോസഫ് റാൽഫ് (കെ.സി.വെ.എം പ്രസി), റെയ്ഗൻ ഡിക്കൂഞ്ഞ (കെ.സി.വെ.എം സെക്ര) സിജോയ് ആൻറണി, സ്റ്റെഫി സ്റ്റാൻലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.