പെൻഷൻ വിതരണം: ഇൻസെൻറിവായി 9.42 കോടി അനുവദിച്ചു

കോഴിക്കോട്: സാമൂഹിക സുരക്ഷ പെൻഷൻ വീടുകളിലെത്തിച്ചു നൽകിയതി​െൻറ ഇൻസ​െൻറിവ് പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ, മറ്റു വായ്പ സംഘങ്ങൾ തുടങ്ങിയവക്ക് അനുവദിച്ചു. 9,42,81,050 രൂപയാണ് ധനവകുപ്പ് അനുവദിച്ചു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസത്തിെല പെൻഷൻ വിതരണത്തി​െൻറ ഇൻസ​െൻറിവ് തുകയാണിത്. നേരത്തെ ബാങ്ക് അക്കൗണ്ടിലേക്കും മറ്റും നിക്ഷേപിച്ചിരുന്ന പെൻഷൻ വീടുകളിൽ നേരിട്ട് എത്തിച്ചുെകാടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒരു ഗുണഭോക്താവിന് തുക വീട്ടിൽ എത്തിച്ചു നൽകുന്നതിന് 50 രൂപ കണക്കാക്കിയാണ് മൂന്നുമാസത്തെ തുക അനുവദിച്ചത്. ധനവകുപ്പ് അനുവദിച്ച തുക ജില്ല സഹകരണ ജോയൻറ് രജിസ്ട്രാർമാരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡി.ബി.ടി സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.