പെരുമ്പടപ്പ് സ്വദേശിക്ക് വെനി​േസ്വലക്കാരി വധു

പള്ളുരുത്തി: ഫേസ്ബുക്കിലൂടെ മൊട്ടിട്ട പ്രണയത്തിന് അഞ്ചുവർഷത്തിനുശേഷം മംഗല്യസാഫല്യം. പെരുമ്പടപ്പ് സ്വദേശിയും മട്ടാഞ്ചേരിയിൽ താമസക്കാരനുമായ മംഗളാനന്ദൻ-ആശ ദമ്പതികളുടെ മകൻ അർജുനനാണ് വെനിേസ്വലയിൽ റേഡിയോ റിപ്പോർട്ടറായി പ്രവർത്തിക്കുന്ന മേഴ്സ് മെർലിൻ ലോപ്പസിനെ വധുവായി കിട്ടിയത്. ബുധനാഴ്ച മട്ടാഞ്ചേരി രജിസ്ട്രാർ ഒാഫിസിൽ ഇവരുടെ രജിസ്റ്റർ വിവാഹം നടന്നു. ഞായറാഴ്ച പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ അർജുന​െൻറ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഹൈന്ദവ ആചാരപ്രകാരം വിവാഹം. ആകസ്മികമായി മെർലി​െൻറ വീട്ടുകാർക്ക് ഇന്ത്യയിലെത്താൻ തടസ്സം നേരിട്ടെങ്കിലും അടുത്ത ആഴ്ചയെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.