മില്‍ക്ക് ഇന്‍സെൻറിവ് പദ്ധതി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിെല ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്ക് യുടെ ഉദ്ഘാടനം പ്രസിഡൻറ് ജോസി ജോളി നിർവഹിച്ചു. അളക്കുന്ന ഓരോ ലിറ്റര്‍ പാലിനും മൂന്നുരൂപ പ്രകാരം ആറുമാസത്തേക്ക് 19,40,000 രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് ലഭിച്ച പണ്ടപ്പിള്ളി ക്ഷീരസംഘത്തെ അനുമോദിച്ചു. േബ്ലാക്ക് അംഗങ്ങളായ ജാന്‍സി ജോര്‍ജ്, ഒ.പി. ബേബി, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻറ് മേരി ബേബി, ചിന്നമ്മ ഷൈന്‍, ബാബു ഐസക്, ഒ.സി. ഏലിയാസ്, സംഘം പ്രസിഡൻറുമാരായ ജോൺ തെരുവത്ത്, സി.എ. എബ്രഹാം, സി.എച്ച്. സൈനുദ്ദീന്‍, ഷാജി ജോസഫ്, അനില്‍ നൂറനാല്‍, ക്ഷീരവികസന ഓഫിസര്‍ മെറീന പോള്‍, ശേബ പി. ബേബി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.