ഏഴ്​ ലസി കടക്കുകൂടി പൂട്ടുവീണു

കൊച്ചി: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഏഴ് ലസിക്കടകൂടി പൂട്ടി. ശനിയാഴ്ച ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ പരിശോധനയിലാണ് ലൈസന്‍സില്ലാതെ നടത്തിയിരുന്ന കടകള്‍ പൂട്ടിയത്. പെരുമ്പാവൂര്‍, നെട്ടൂര്‍, പള്ളുരുത്തി, കോതമംഗലം, പറവൂര്‍, ചൂണ്ടി തുടങ്ങിയിടങ്ങളിലെ കടകളാണ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചത്. ഇവിടെനിന്നായി എട്ടോളം സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. മൂവാറ്റുപുഴ, ആലുവ, എറണാകുളം മേഖലകളിൽ മൂന്ന് സ്ക്വാഡായാണ് പരിശോധന നടത്തിയത്. 18 കട പരിശോധിച്ചു. പരിശോധന അറിഞ്ഞതിനെത്തുടര്‍ന്ന് പലയിടത്തും കടകള്‍ അടഞ്ഞുകിടക്കുകയായിരുെന്നന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലകടകളും പതിവിലേറെ വൃത്തിയാക്കിയതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വൃത്തിഹീന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയിലെ പ്രധാന ലസി നിര്‍മാണകേന്ദ്രങ്ങള്‍ കഴിഞ്ഞദിവസം പൂട്ടിയിരുന്നു. ഇതോടെ പല ചെറുകിട കടകളും സ്വന്തമായാണ് ലസി ഉണ്ടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.