ആലങ്ങാട് ബ്ലോക്ക് വികസന സെമിനാർ

ആലങ്ങാട്: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡൻറ് വിജു ചുള്ളിക്കാട് ഉദ്ഘാടനംചെയ്തു. കാർഷികമേഖലക്ക് ഊന്നൽ നൽകുന്ന ഇൗ വർഷത്തെ പദ്ധതിരേഖ അംഗീകരിച്ചു. 3.75 കോടിയുടെ വാർഷികപദ്ധതിക്ക് സെമിനാർ അന്തിമരൂപം നൽകി. പൊക്കാളി ഉൾെപ്പടെയുള്ള നെൽകൃഷിക്ക് കൂലിച്ചെലവ്, പച്ചക്കറി കൃഷിക്ക് ഗ്രാമപഞ്ചായത്തുകൾക്ക് ബ്ലോക്ക് വിഹിതം, ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്‌സിഡി എന്നിവ നൽകാനും തീരുമാനമായി. വൈസ് പ്രസിഡൻറ് ബീന ബാബു അധ്യക്ഷത വഹിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.എൻ.പി. നായർ കരട് രേഖ അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്‌സി ജോണി, ടി.കെ. ഷാജഹാൻ, ഭദ്രാദേവി, ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയസിങ് എന്നിവർ സംസാരിച്ചു. മികച്ച ഹിന്ദി പ്രചാരകനുള്ള സംസ്ഥാന അവാർഡ് നേടിയ കെ.എൻ. സുനിൽകുമാർ, മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് റാങ്ക് ജേതാവ് എസ്. വികാസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.