സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ രൂപവത്​കരണം ​27ന്​

കൊച്ചി: നടക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ സാന്നിധ്യത്തിലാകും തെരഞ്ഞെടുപ്പ്. നിലവിൽ ഉള്ളതുപോലെ 11 അംഗങ്ങൾതന്നെയാകും പുതിയ സെക്രേട്ടറിയറ്റിലും ഉണ്ടാവുക. ഇരട്ടപ്പദവി പാടില്ലെന്ന വ്യവസ്ഥ കർശനമായി നടപ്പാക്കിയാൽ പിണറായി പക്ഷത്തെ പ്രമുഖർ പലരും പുറത്താകും. ഇവർ ബോർഡ്, കോർപറേഷൻ ഭാരവാഹിത്വം ൈകയാളുന്നതാണ് കാരണം. എന്നാൽ, സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിൽ എത്തിയ മുൻ ജില്ല സെക്രട്ടറി ഗോപി കോട്ടമുറിക്കൽ പുതിയ സെക്രേട്ടറിയറ്റിൽ എത്തുമെന്ന് ഉറപ്പാണ്. കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി ദേവദർശനനാണ് മെറ്റാരാൾ. വനിത പ്രാതിനിധ്യത്തി​െൻറ പേരിൽ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി പുഷ്പദാസും സെക്രേട്ടറിയറ്റിൽ എത്തിയേക്കാം. നിലവിെല സാഹചര്യത്തിൽ എം.എ. ബേബി പക്ഷത്തിനുതന്നെ സെക്രേട്ടറിയറ്റിൽ മുൻതൂക്കം ലഭിക്കുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.