പിറവം നഗരസഭ ക്വോറം തികയാത്തതിനെത്തുടർന്ന്​ അവിശ്വാസപ്രമേയം മുടങ്ങി

പിറവം: നഗരസഭയിൽ ക്വോറം തികയാത്തതിനെത്തുടർന്ന് അവിശ്വാസപ്രമേയം ചർച്ചക്കെടുക്കാനാകാതെ അധ്യക്ഷൻ യോഗനടപടി അവസാനിപ്പിച്ചു. ഇടതുമുന്നണിയിലെ 11 അംഗങ്ങളും ബി.ജെ.പിയിലെ രണ്ട് അംഗങ്ങളുമാണ് കൗൺസിലിൽ ഹാജരായി ഒപ്പുവെച്ചത്. 27 അംഗങ്ങളുള്ള നഗരസഭയിൽ ഹാജരായ 11 അംഗങ്ങളൊഴിച്ചാൽ ബാക്കി 16 യു.ഡി.എഫ് അംഗങ്ങൾ ഹാജരാകാതെയിരുന്നതാണ് കൗൺസിൽ ചേരാൻ കഴിയാതെ പിരിയേണ്ടിവന്നത്. നഗരകാര്യ റീജനൽ ജോയൻറ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.ആർ. റാംമോഹൻ റോയിയുടെ അധ്യക്ഷതയിലായിരുന്നു കൗൺസിൽ യോഗനടപടി ആരംഭിച്ചത്. മുനിസിപ്പാലിറ്റി ആക്ട് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ഒരംഗവും കോൺഗ്രസ് വിമത സ്വതന്ത്രയായി മത്സരിച്ചുവിജയിച്ച മറ്റൊരു അംഗവും ഉൾപ്പെടെ 16 അംഗങ്ങൾ യു.ഡി.എഫിനുണ്ട്. അതേസമയം, നഗരസഭ ചെയർമാനെതിരായി തങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം നേരിടാൻ യു.ഡി.എഫ് അംഗങ്ങൾ സഭയിൽ എത്താതിരുന്നത് ഒളിച്ചോട്ടമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫിലെതന്നെ ചില അംഗങ്ങൾ അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന ഭയം മൂലമാണ് യോഗത്തിൽ ഹാജരാകേണ്ടതില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾക്ക് വിപ് നൽകിയതെന്നും അവർ ആരോപിച്ചു. എന്നാൽ, കൗൺസിൽ യോഗത്തിൽ ഹാജരാകാതിരുന്നത് യു.ഡി.എഫി​െൻറ രാഷ്ട്രീയ തീരുമാനത്തി​െൻറ ഭാഗമായിരുെന്നന്നും ഒളിച്ചോടിയെന്ന ആരോപണം മറുപടി അർഹിക്കാത്തതാണെന്നും യു.ഡി.എഫ് വക്താക്കൾ പ്രതികരിച്ചു. ഇൗ നഗരസഭ കൗൺസിൽ കാലാവധി പൂർത്തിയാക്കുമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായിനിന്ന് വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.