സഭ സ്​കൂളുകളിൽ പ്ലസ് ടു നിയമനത്തിൽ കോടികളുടെ തട്ടി​പ്പെന്ന്​ ആരോപണം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി തട്ടിപ്പിന് പിന്നാലെ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി പ്ലസ് ടു അധ്യാപക നിയമനത്തിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. തിരുമുടിക്കുന്ന്, മുട്ടം, മേലൂർ, തൃക്കാക്കര, എഴുപുന്ന, പുത്തന്‍പള്ളി, അയിരൂര്‍ തുടങ്ങിയ സ്‌കൂളുകളിലേക്കുള്ള നിയമനത്തിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് അയിരൂർ ഇടവകയിലെ അമ്പിളി ജോ ആണ് രംഗത്തെത്തിയിരിക്കുന്നത്. അക്കാദമിക മികവ് പരിഗണിക്കാതെ ലക്ഷങ്ങൾ കോഴ നല്‍കി െഗസ്റ്റ് െലക്ചറര്‍മാരായി കയറിയവരെ സ്ഥിരനിയമനത്തിന് പരിഗണിച്ചെന്ന് അമ്പിളി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അധ്യാപകരെ സ്ഥിരം നിയമനം നടത്താൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഇത് പരിഗണിക്കാതെ ഉദ്യോഗാർഥികൾക്ക് കൃത്യമായ സിലബസ് നൽകാതെ വിവരണാത്മക പരീക്ഷ നടത്തി. നിലവിൽ ഗെസ്റ്റ് അധ്യാപകരായി ജോലി ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കി. ബാക്കിയുള്ളവരെ അഭിമുഖത്തിന് വിളിച്ചില്ല. സർക്കാർ മാർഗനിർദേശങ്ങൾ പ്രഹസനമാക്കി തയാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമ്പിളി ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. അറുപതോളം ഉദ്യോഗാർഥികളാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്. ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോകും. ഒരാളിൽനിന്ന് 50 ലക്ഷം വരെ കോഴയായി വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി നേടിയെടുത്തത്. ഈ തുകയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകുമെന്നും അവർ അറിയിച്ചു. അഡ്വ. പോളച്ചന്‍ പുതുപ്പാറയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.