നെടുമ്പാശ്ശേരി വിമാനത്താവളം മയക്കുമരുന്ന് കടത്തിെൻറ പ്രധാനകേന്ദ്രം

നെടുമ്പാശ്ശേരി: ദക്ഷിണേന്ത്യയിൽ മയക്കുമരുന്ന് കടത്തി​െൻറ പ്രധാനകേന്ദ്രമായി നെടുമ്പാശ്ശേരി വിമാനത്താവളം മാറുന്നു. അടുത്തിടെയായി നിരവധി കേസ് പിടിക്കപ്പെട്ടിട്ടും മയക്കുമരുന്ന് കടത്ത് ഫലപ്രദമായി തടയാൻ നടപടിയായിട്ടില്ല. കസ്റ്റംസ് പരിശോധനയിൽ അപൂർവമായേ മയക്കുമരുന്ന് പിടികൂടിയിട്ടുള്ളൂ. മിക്കതും കസ്റ്റംസ് ഇതര ഏജൻസികളാണ് പിടികൂടിയത്. ആന്ധ്രയിൽനിന്ന് നേരിട്ടാണ് ഹഷീഷ് നെടുമ്പാശ്ശേരിയിലേക്ക് കാർ മാർഗം എത്തിക്കാൻ ശ്രമിച്ചത്. സംഘത്തിലെ കണ്ണികളിലൊരാൾ പ്രതിഫലത്തെച്ചൊല്ലി കലഹിച്ചതിനെത്തുടർന്ന് വിവരം കൈമാറിയതുകൊണ്ടുമാത്രമാണ് ഹഷീഷ് കൊണ്ടുവന്ന തൃശൂർ ഉൗരകം സ്വദേശി രാജേഷിനെ പിടികൂടാനായത്. ഇയാൾ കുവൈത്തിലേക്കും മലേഷ്യയിലേക്കും മറ്റു ചിലരെ ഉപയോഗപ്പെടുത്തി നിരവധി തവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് നാർകോട്ടിക് കൺേട്രാൾ ബ്യൂറോയും അന്വേഷിക്കുന്നുണ്ട്. നെടുമ്പാശ്ശേരിയിലെ ചില സ്ഥലങ്ങളിൽ ഹഷീഷ് ഓയിൽ ഇറക്കി െവച്ച ശേഷം രണ്ടും മൂന്നും ദിവസത്തിനുശേഷമാണ് അതിവിദഗ്ധമായി പായ്ക്ക് ചെയ്ത് ഒളിപ്പിച്ച് കടത്തുന്നത്. വിമാനത്താവളവുമായി ബന്ധപ്പെട്ട ഏജൻസികളിലെ ജീവനക്കാർക്ക് ഇതുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തി പിടിയിലായ നാലുപേർ മലേഷ്യയിൽ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്. ഇവരെ മയക്കുമരുന്നുമായി അയച്ചതാരാണെന്നും അന്വേഷിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.