അടിയന്തര ജീവൻ രക്ഷാമാർഗ പരിശീലനം

കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ െഎ.എം.എ നെറ്റ് വർക്ക് ഫോർ ട്രോമ ആൻഡ് എമർജൻസി കെയർ പൊലീസി​െൻറ സഹകരണത്തോടെ ആരംഭിക്കുന്ന സംയോജിത അപകട രക്ഷാശൃംഖലയുടെ ആവശ്യത്തിലേക്ക് ഉബർ, ഒല ഒാൺലൈൻ ടാക്സിക്ക് സമാനമായി കേരളത്തിലെ ആംബുലൻസുകളെ കോർത്തിണക്കി ജി.പി.എസ് സഹായത്തോടെ ട്രോമ കെയർ സിസ്റ്റം നടപ്പാക്കുന്നു. ഇതിലേക്ക് ട്രൈആപ്പ് എന്ന പേരിലുള്ള ആപ്ലിക്കേഷനും നിലവിൽ വരും. ഇതുസംബന്ധിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും ആംബുലൻസ് ഡ്രൈവർമാർക്കുമുള്ള ആദ്യ പരിശീലന പരിപാടി അമൃത ആശുപത്രിയിൽ നടത്തി. സിറ്റി ജില്ല സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. ബീന (ജില്ല ചെയർമാൻ െഎ.എൻ.ഇ.ടി.സി, െഎ.എം.എ) സ്വാഗതം പറഞ്ഞു. ഡോ.എൻ. ദിനേശ് (ഡിസ്ട്രിക്ട് കമ്മിറ്റി ചെയർമാൻ, െഎ.എം.എ) അധ്യക്ഷത വഹിച്ചു. ഡോ. ഗിരീഷ്കുമാർ (അത്യാഹിത വിഭാഗം മേധാവി, അമൃത ആശുപത്രി) മുഖ്യപ്രഭാഷണംനടത്തി. ഡോ. ശബരീഷ് (െഎ.എം.എ പ്രസിഡൻറ്, ഇടപ്പള്ളി) നന്ദി പറഞ്ഞു. കോമേഴ്സ്യൽ വാഹനങ്ങളുടെ സർവിസ് കാലാവധി 20വർഷമാക്കണമെന്ന് കൊച്ചി: കോമേഴ്സ്യൽ വാഹനങ്ങളുടെ സർവിസ് കാലാവധി 20വർഷമാക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ. ഇന്ത്യയിൽ കോമേഴ്സ്യൽ വാഹനങ്ങൾ സർവിസ് നടത്താനുള്ള കാലയളവ് കേന്ദ്രസർക്കാർ 15 വർഷമെന്നത് മോേട്ടാർ വെഹിക്കിൾ ആക്ട് ഭേദഗതി ചെയ്ത് 20വർഷമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ട്രാൻസ്പോർട്ട് മന്ത്രിക്കും നിവേദനം നൽകിയതായി ഫെഡറേഷൻ പ്രസിഡൻറ് എം.ബി. സത്യനും ജനറൽസെക്രട്ടറി ലോറൻസ് ബാബുവും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.