കർദിനാളിന്​ വധഭീഷണി: ​േകസെടുക്കാത്തതിനെതിരെ കാത്തലിക് ഫോറം കോടതിയിലേക്ക്​

കൊച്ചി: സീറോ മലബാർ സഭ മേജർ ആർച് ബിഷപ്് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വധഭീഷണിയുണ്ടായെന്ന പരാതിയിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറം കോടതിയിലേക്ക്. കൊച്ചി സിറ്റി െപാലീസ് അസിസ്റ്റൻറ് കമീഷണർ കെ. ലാൽജിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഫോറം ജനറൽ സെക്രട്ടറി കെന്നഡി കരിമ്പിൻകാലായിൽ പറഞ്ഞു. അടുത്ത ദിവസം ഹരജി സമർപ്പിക്കും. 'സേവ് എ ഫാമിലി' എന്ന സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മ​െൻറിനെയും സമീപിക്കും. ഇൗ സംഘടനയുടെ മറവിൽ മാവോവാദികൾ അടക്കമുള്ളവരെ സഹായിക്കുന്നുവെന്നുകണ്ട് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും ഫാ. അഗസ്റ്റിൻ വട്ടോളിയെയും കർദിനാൾ മാർ ജോർജ് ആലഞ്ചേരി താക്കീത് ചെയ്തിരുന്നതായി ഫോറം പ്രസിഡൻറ് മെൽബിൻ മാത്യു അസി. കമീഷണർക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇതിലുള്ള വിരോധംമൂലം വൈദിക സമിതി സെക്രട്ടറി ഉൾപ്പെടെ ചില വൈദികർ ചേർന്ന് ഗൂഢാലോചന നടത്തി കർദിനാളിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ 2017 ഡിസംബറിൽ ആറ് ഗുണ്ടകളെ റിന്യൂവൽ സ​െൻററിലും എറണാകുളം ബിഷപ്സ് ഹൗസിലും താമസിപ്പിച്ചെങ്കിലും പദ്ധതി പരാജയപ്പെെട്ടന്ന് പരാതിയിൽ പറയുന്നു. ഇവർക്കെതിരെ കേസെടുക്കണെമന്നും ആവശ്യമുണ്ട്. ആലഞ്ചേരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച വിശ്വാസികളുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.