മതം മാറ്റാൻ ശ്രമിച്ചെന്ന കേസിൽ സർക്കാറി​െൻറ വിശദീകരണം തേടി

കൊച്ചി: പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. മതം മാറ്റാൻ ഭീഷണിപ്പെടുത്തിയെന്നാണ് തനിക്കെതിരായ കേസെന്നും യാഥാർഥ്യം കണക്കിലെടുക്കാതെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി ഏഴാം പ്രതിയായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മുഹമ്മദ് അലിയാണ് കോടതിയെ സമീപിച്ചത്. പാലക്കാട് ജില്ലയിൽനിന്ന് പെൺകുട്ടിയെ 2016 ജൂൺ 13ന് തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമിച്ചെന്നാരോപിച്ച് ചെർപ്പുളശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മതം മാറി വിവാഹം കഴിക്കാൻ നിർബന്ധിച്ചെന്നും മതപരിവർത്തനത്തിന് തയാറാണെന്ന് എഴുതി ഒപ്പിട്ടുനൽകാൻ നിർബന്ധിച്ചെന്നുമാണ് കേസ്. എന്നാൽ, താൻ സ്വമേധയ മതം മാറാൻ തീരുമാനിച്ചതാണെന്ന് വീട്ടുകാർ നേരേത്ത നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ പെൺകുട്ടിതന്നെ കോടതിയിൽ മൊഴി നൽകിയിട്ടുള്ളതാണ്. ഇത് കണക്കിലെടുക്കാതെയാണ് കേസെടുത്തതെന്ന് ഹരജിക്കാരൻ വാദിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.