കേരളത്തെ മദ്യലോബിക്ക് അടിയറ​െവക്കുന്നു ^മദ്യവിരുദ്ധ ജനകീയ സമരസമിതി

കേരളത്തെ മദ്യലോബിക്ക് അടിയറെവക്കുന്നു -മദ്യവിരുദ്ധ ജനകീയ സമരസമിതി മുളന്തുരുത്തി: മദ്യവർജനമാണ് എൽ.ഡി.എഫ് നയമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ സർക്കാർ കേരളത്തെ മദ്യലോബികൾക്ക് അടിയറ വെച്ചതായി മദ്യവിരുദ്ധ ജനകീയ സമരസമിതി. ജനങ്ങളെ വിഡ്ഢികളാക്കാൻ കാപട്യപ്രചാരണം നടത്തുകയാണ് പിണറായി സർക്കാർ. 2016ൽ ഇറക്കിയ ഉത്തരവ് പ്രകാരം നഗരസ്വഭാവമുള്ള പഞ്ചായത്ത് മേഖലകളിൽമാത്രം അടച്ചുപൂട്ടിയ, ബാറുകൾ ഉൾപ്പെടെയുള്ള 683 മദ്യശാലകളാണ് വീണ്ടും തുറക്കുന്നത്. മദ്യലഭ്യത കുറഞ്ഞതുമൂലമാണ് മയക്കുമരുന്ന് വ്യാപകമായതെന്ന സർക്കാർ ഭാഷ്യം മദ്യലോബിക്കുവേണ്ടിയായിരുന്നു. മദ്യനയത്തിനെതിരെയും മയക്കുമരുന്നി​െൻറ വ്യാപനത്തിനെതിരെയും വ്യാപക പ്രചാരണ -പ്രക്ഷോഭ പരിപാടികൾ സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. ഇതിനായി ജനകീയ സമിതികൾ ഒരോ പഞ്ചായത്ത് വാർഡുകളിലും രൂപവത്കരിക്കും. സംസ്ഥാനതല യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡൻറ് പ്രഫ. സൂസൻ ജോൺ അധ്യക്ഷത വഹിച്ചു. സ്ത്രീസുരക്ഷ സമിതി സംസ്ഥാന പ്രസിഡൻറ് ഡോ. വിൻസ​െൻറ് മാളിയേക്കൽ യോഗം ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് മാത്യു കൊടുമൺ, ജില്ല പ്രസിഡൻറ് കെ.കെ. ഗോപി നായർ, സംസ്ഥാന കൺവീനർമാരായ എൻ.ആർ. മോഹൻകുമാർ, ഷൈല കെ. ജോൺ, മിനി കെ. ഫിലിപ്, എസ്. മിനി (തിരുവനന്തപുരം), ട്വിങ്കിൾ പ്രഭാകരൻ (കൊല്ലം), കെ.ജെ. ഷീല (ആലപ്പുഴ), എസ്. രാധാമണി (പത്തനംതിട്ട), എം.കെ. ഉഷ (എറണാകുളം), ആശ രാജ് (കോട്ടയം), സുജ ആൻറണി (തൃശൂർ), രാജി രാജേന്ദ്രൻ (എറണാകുളം), കെ.എം. ബീവി (പാലക്കാട്) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.