'സർഗം^2018'; കുസാറ്റ് മെയിൻ കാമ്പസ് മു​ന്നിൽ

'സർഗം-2018'; കുസാറ്റ് മെയിൻ കാമ്പസ് മുന്നിൽ കളമശ്ശേരി: കൊച്ചി സർവകലാശാല കലോത്സവം 'സർഗം-2018' യുവപ്രതിഭകളുടെ മത്സരങ്ങൾ സമാപനത്തിലേക്ക് അടുക്കുമ്പോൾ കുസാറ്റ് മെയിൻ കാമ്പസ് 118ഉം സ്കൂൾ ഓഫ് എൻജിനീയറിങ് 59 ഉം കുട്ടനാട് എൻജിനീയറിങ് കോളജ് 20ഉം പോയൻറുകളുമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ രാത്രിയും പകലുമായി നടന്ന മത്സരങ്ങളിൽ ഒപ്പനയിൽ പുളിങ്കുന്ന് എൻജിനീയറിങ് കോളജും നാടകം, നൊസ്റ്റാൾജിയ, മൈം എന്നിവയിൽ കുസാറ്റ് മെയിൽ കാമ്പസും ഒന്നാം സ്ഥാനം നേടി. പാശ്ചാത്യ സംഗീതത്തിന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ നിവേക കേശവും പദ്യപാരായണത്തിൽ മെയിൻ കാമ്പസിലെ ഹർഷയും ഓയിൽ കളർ പെയിൻറിങ്ങിന് അനുരൂപ് പ്രദീപ്, മലയാളം ഈസി റൈറ്റിങ്ങിന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ അനുശങ്കർ, ഭരതനാട്യത്തിൽ ടോക്എച്ചിലെ ഐശ്യര്യ സുരേഷും ഒന്നാം സ്ഥാനം നേടി. സമാപന ദിവസമായ തിങ്കളാഴ്ച വട്ടപ്പാട്ട്, കോൽക്കളി, ഗാനമേള, വെസ്റ്റേൺ ഡാൻസ്, മോഹിനിയാട്ടം, മോണോ ആക്ട്, മിമിക്രി, ഓട്ടൻതുള്ളൽ, ഫാൻസിഡ്രസ്, കഥാപ്രസംഗം, രംഗോലി തുടങ്ങിയ പ്രധാന ഇനങ്ങളിൽ മത്സരം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.