വീപ്പക്കുള്ളിലെ മൃതദേഹം; അന്വേഷണം പുതിയ തലങ്ങളിലേക്ക്​

കൊച്ചി: വീട്ടമ്മയെ കൊന്ന് മൃതദേഹം വീപ്പക്കുള്ളിലാക്കി കായലിൽ തള്ളിയ സംഭവത്തിൽ അന്വേഷണം പുതിയ തലങ്ങളിലേക്ക്്. കൊച്ചിയിൽ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിന് സംഭവവുമായി ബന്ധമുേണ്ടാ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൃതദേഹം അടക്കം ചെയ്ത വീപ്പ കായലിൽ തള്ളാൻ സഹായിച്ചവർ പെൺവാണിഭ സംഘവുമായി ബന്ധമുള്ളവരും ക്വേട്ടഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമാണ്. വീപ്പയിലെ മൃതദേഹം കണ്ടെത്തിയശേഷം ദുരൂഹ സാഹചര്യത്തിൽ മരിച്ച ഏരൂർ സ്വദേശി സജിത്തുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് സൂചന ലഭിച്ചിരുന്നു. ഇവരെ കൂടാതെ സംഭവത്തിനുശേഷം അപ്രത്യക്ഷയായ മറ്റൊരു യുവതിയെ േകന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസി​െൻറ അന്വേഷണം. ഇവരാണ് നഗരത്തിലെ പെൺവാണിഭ സംഘത്തിന് നേതൃത്വം നൽകിയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സിനിമ, സീരിയൽ മേഖലകളിലുള്ളവരടക്കം ഉന്നതരുമായും ഇവർക്ക് ബന്ധമുണ്ട്. ഇടുക്കി സ്വദേശിയായ ഇവർ ഒരു വസ്ത്രശാലയും നടത്തിയിരുന്നു. അത് നോക്കി നടത്തിയിരുന്നത് മരിച്ച ശകുന്തളയുടെ മകൾ അശ്വതിയാണ്. കോടതിയുടെ അനുമതി ലഭിച്ചാൽ അടുത്ത ദിവസം തന്നെ അശ്വതിയെ പൊലീസ് നുണപരിശോധനക്ക് വിധേയമാക്കും. ചാക്കിൽകെട്ടിയ നിലയിൽ കുമ്പളത്ത് കായലിൽ യുവാവി​െൻറ മൃതദേഹം കണ്ട സംഭവത്തിലും ശകുന്തളയുടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം ഉപേക്ഷിച്ച രീതിയും, സാഹചര്യവും ഇൗ സംശയം ബലപ്പെടുത്തുന്നതാണ്. 2017 നവംബർ എട്ടിനാണ് യുവാവി​െൻറ മൃതദേഹം കായലിൽ കണ്ടത്. മരിച്ചത് ഉത്തരേന്ത്യക്കാരനാണെന്നാണ് സംശയിക്കുന്നത്. പെൺവാണിഭ ഇടപാടിലെ തർക്കമാകും കൊലപാതകത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. വിദേശത്തുള്ള ഇടുക്കി സ്വേദശിനിയെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. അതോടൊപ്പം അശ്വതിയെ നുണപരിേശാധനക്ക് വിധേയമാക്കുക കൂടി ചെയ്യുന്നതോടെ സംഭവത്തിലെ ദുരൂഹതക്ക് അറുതിയാകുമെന്നാണ് പൊലീസി​െൻറ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.