കേന്ദ്ര ജലകമീഷൻ ഉന്നതതല സംഘം അപ്പർ കുട്ടനാട്​ സന്ദർശിക്കും

മാവേലിക്കര: അപ്പർ കുട്ടനാട്ടിൽ ഉൾപ്പെടുന്ന ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ പാടശേഖരങ്ങളിലെ കൃഷിക്കുള്ള വെള്ളത്തി​െൻറ കുറവും പാടശേഖരങ്ങൾക്ക് ഇടയിലൂടെയുള്ള ബണ്ട് റോഡുകൾ ബലപ്പെടുത്തുന്നതിനെക്കുറിച്ചും പഠിച്ച് പദ്ധതി തയാറാക്കാൻ കേന്ദ്ര ജലകമീഷ​െൻറ ഉന്നതതല സംഘം ഇൗ മാസം അവസാനത്തോടെ അപ്പർ കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങൾ സന്ദർശിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കഴിഞ്ഞദിവസം ഡൽഹിയിൽ കേന്ദ്രജല കമീഷ​െൻറ ആസ്ഥാനത്ത് ചെയർമാൻ എസ്. മസൂദ് ഹുസൈനുമായി നടത്തിയ ചർച്ചയിലാണ് ഉന്നതതല സംഘത്തെ അയക്കാൻ തീരുമാനമെടുത്തതെന്നും എം.പി അറിയിച്ചു. കോയമ്പത്തൂരിലെ സെൻട്രൽ വാട്ടർ കമീഷൻ റീജനൽ ഓഫിസിൽനിന്നുള്ള സംഘമായിരിക്കും ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ അപ്പർകുട്ടനാടി​െൻറ ഭാഗമായി വരുന്ന പാടശേഖരങ്ങൾ സന്ദർശിക്കുക. കെ.എൽ.സി.എ നേതൃസംഗമം മാന്നാർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) മാവേലിക്കര ഫൊറോന നേതൃസംഗമം കൊല്ലം രൂപത ഡയറക്ടർ ഫാ. കെ.ബി. സഫറിൻ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡൻറ് ജോസഫ്കുട്ടി കടവിൽ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡൻറ് അനിൽ ജോൺ, സെക്രട്ടറി ഡൊമിനിക് ജോസഫ്, ആൻറണി ഡേവിഡ്, പ്രസാദ് ആൻറണി എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയം സംബന്ധിച്ച് 25ന് മാന്നാറിൽ ചേരുന്ന സംസ്ഥാന സെനറ്റിൽ തീരുമാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പരിപാടികൾ ഇന്ന് ജില്ല ശിശുസംരക്ഷണ യൂനിറ്റ്: 'ഭിന്നശേഷിയുള്ള കുട്ടികളുടെ സാമൂഹികസംരക്ഷണം' വിഷയത്തിൽ നിഷ് ഓൺലൈൻ സെമിനാർ -രാവിലെ 10.30 എസ്.എല്‍ പുരം രംഗകല ഓഡിറ്റോറിയം: മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കിടാരി വളര്‍ത്തല്‍, സ്‌കൂള്‍ പൗള്‍ട്രിക്ലബ് എന്നിവയുടെ ഉദ്ഘാടനം. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് -രാവിലെ 9.00 ചേർത്തല മരുത്തോർവട്ടം തായപ്പള്ളി ഭഗവതിക്ഷേത്രം: മീനഭരണി ഉത്സവം. നാരായണീയം -രാവിലെ 8.00 വളമംഗലം സരസ്വതി വിദ്യാമന്ദിരം: ഭാരതീയ വിദ്യാനികേതന്‍ ആലപ്പുഴ ഉപജില്ല ശിശുസംഗമം. ഉദ്ഘാടനം -രാവിലെ 10.00 കായംകുളം റസ്റ്റ്ഹൗസ്: ഐ.എൻ.എൽ ജില്ല കൺെവൻഷൻ -വൈകു. 5.00 ചെങ്ങന്നൂർ ബഥേൽ ജങ്ഷന് സമീപം കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി ഓഫിസ്: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല നേതൃയോഗം -ഉച്ച. 2.00 ചെങ്ങന്നൂര്‍ നെടുവരംകോട് ശ്രീമഹാദേവര്‍ ക്ഷേത്രം: ഉത്സവം. പുരാണ പാരായണം -രാവിലെ 8.00, പ്രഭാഷണം -വൈകു. 7.30 വഴുവാടി എൽ.പി.എസ്: തഴക്കര പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളിലെ ആരോഗ്യ ഇൻഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.