പ്രായിക്കര കുടിവെള്ളപദ്ധതി പാതിവഴിയിൽ നിലച്ചു

മാവേലിക്കര: നാല് പഞ്ചായത്തിലേക്കും നഗരസഭ പ്രദേശത്തേക്കും കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച കുടിവെള്ള ശുദ്ധീകരണശാലയുടെ പ്രവർത്തനം പാതിവഴിയിൽ നിലച്ച അവസ്ഥയിൽ. 2011ൽ ആയിരുന്നു പ്രായിക്കരക്കടുത്ത് ശാല പ്രവർത്തനം ആരംഭിച്ചത്. അച്ചൻകോവിലാറ്റിൽനിന്നാണ് ജലം എത്തുന്നത്. ശുചീകരണത്തിനുശേഷം ഭരണിക്കാവ്, തെക്കേക്കര, ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലേക്കും നഗരസഭ പ്രദേശത്തേക്കും ജലം എത്തിക്കാനായിരുന്നു പദ്ധതി. പ്രോജക്ട് വിഭാഗത്തി​െൻറ അനാസ്ഥമൂലം ചെന്നിത്തല പഞ്ചായത്തിലേക്ക് മാത്രമായി ചുരുങ്ങിയ സ്ഥിതിയിലാണ്. അച്ചൻകോവിലാറിനും കല്ലുമല റെയിൽവേ പാളത്തിനും കുറുകെ നിർമാണപ്രവർത്തനങ്ങൾ നടക്കാത്തതാണ് വിനയായത്. ഇതുമൂലം നഗരസഭ, തെക്കേക്കര, ഭരണിക്കാവ് പഞ്ചായത്തുകളിലേക്ക് ജലം എത്തിക്കാൻ കഴിയുന്നില്ല. നിർമാണം പൂർത്തീകരിക്കാനായാൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്ന നൂറനാട്, പാലമേൽ, വള്ളിക്കുന്നം, ചുനക്കര പഞ്ചായത്തുകളിലെയും ക്ഷാമം പരിഹരിക്കാൻ കഴിയും. കല്ലുമല റെയിൽവേ ൈലൻ മറികടക്കാനുള്ള നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി ലഭ്യമാക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണം. ഒരേക്കറിൽ സ്ഥിതി ചെയ്യുന്ന ശുദ്ധീകരണശാലയുടെ സ്ഥിതി പരിതാപകരമാണ്. പ്രവർത്തനമില്ലാത്തതുമൂലം ഇവിടെ സ്ഥാപിച്ച 120 കുതിരശക്തിയുള്ള രണ്ട് മോട്ടോർ നശിച്ചു. ചെന്നിത്തല പഞ്ചായത്തിലേക്ക് ആവശ്യമായ 40 കുതിരശക്തിയുടെ രണ്ട് മോട്ടോർ മാത്രമാണ് പ്രവർത്തിക്കുന്നത്. നാല് ഫിൽറ്ററിങ് ബെഡിലെ മൂന്നും പ്രവർത്തനരഹിതമാണ്. വെള്ളം ശേഖരിക്കുന്ന ക്ലാരിഫയർ യൂനിറ്റുകളുടെ മോേട്ടാറും നിശ്ചലമാണ്. ഓവർഹെഡ് ടാങ്ക് ചോർച്ചകാരണം ജലം സംഭരിക്കാനാകാത്ത അവസ്ഥയിലാണ്. തെക്കൻ മേഖലയിലേക്ക് ജലം എത്തിക്കാൻ സ്ഥാപിച്ച പൈപ്പുകളും ശാലയോട് ചേർന്ന് ഉപയോഗശൂന്യമായി കിടക്കുന്നു. കെട്ടിടത്തിന് ചുറ്റുമതിലും ഗേറ്റും ഇല്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. ശുദ്ധീകരണശാല പൂർണ സജ്ജമായില്ലെങ്കിൽ വേനൽ ശക്തമാകുന്നതോടെ ജനം ഏറെ ദുരിതത്തിലാകും. അർബുദ പ്രതിരോധ ബോധവത്കരണ ക്ലാസ് ഹരിപ്പാട്: നഗരസഭ പാലിയേറ്റിവ് കെയർ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ അർബുദരോഗി കുടുംബസംഗമവും ബോധവത്കരണ ക്ലാസും നടത്തി. നഗരസഭ ചെയർേപഴ്സൻ സുധ സുശീലൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വൃന്ദ എസ്. കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. ബാബുരാജ് എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസിന് ഡിസ്ട്രിക്ട് കാൻസർ കെയർ യൂനിറ്റ് മാവേലിക്കര സിവിൽ സർജൻ ഡോ. എസ്. സുരേഷ് കുമാർ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയലാൽ സ്വാഗതവും പാലിയേറ്റിവ് കെയർ ഇൻചാർജ് രമ നന്ദിയും പറഞ്ഞു. കാർഷിക സെമിനാർ ഇന്ന് ചാരുംമൂട്: വള്ളികുന്നം കടുവിനാൽ സമൃദ്ധി എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ വിപണിയുടെ കാർഷിക സെമിനാറും പൊതുയോഗവും ശനിയാഴ്ച രാവിലെ 9.30ന് ഗവ. വെൽെഫയർ എൽ.പി സ്കൂളിൽ നടക്കും. പഞ്ചായത്ത് അംഗം എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്യും. 'നല്ല കൃഷിമുറകൾ' വിഷയത്തിൽ കായംകുളം സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. പി. അനിതകുമാരി ക്ലാസെടുക്കും. പൊതുയോഗം വള്ളികുന്നം പഞ്ചായത്ത് പ്രസിഡൻറ് ജി. മുരളി ഉദ്ഘാടനം ചെയ്യും. ക്ലസ്റ്റർ പ്രസിഡൻറ് എം. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.