ആശുപത്രി ജീവനക്കാരുടെ വേതനം: 19ന് ബോര്‍ഡ് യോഗം

കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കുന്നതിന് 19ന് മിനിമം വേതന ഉപദേശക സമിതി യോഗം ചേരുമെന്ന് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. ഗുരുദാസന്‍ പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് നടത്തിയ ആശുപത്രി മാനേജ്മ​െൻറുകളുടെ ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതി ഉത്തരവ് ലംഘിച്ചുള്ള ഒരു നടപടിക്കും മിനിമം വേതന ഉപദേശക സമിതി മുതിരില്ല. സമയബന്ധിതമായി ബോര്‍ഡി​െൻറ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. 19ന് ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട്, തീയതി എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കും. എട്ട് അസോസിയേഷനുകളുടേതുള്‍പ്പെടെ ഇരുനൂറോളം പരാതികളാണ് ഹിയറിങ്ങില്‍ എത്തിയത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള സ്വകാര്യ ആശുപത്രി മാനേജ്മ​െൻറുകളുടെയും സ്ഥാപനങ്ങള്‍ക്കായി വ്യക്തിപരമായി പരാതി നല്‍കിയവരുടെയും ആക്ഷേപങ്ങളും പരാതികളും പരിഗണിച്ച് ഹിയറിങ് നടത്തി. പുതുക്കിയ മിനിമം വേതനപ്രകാരം 126 ശതമാനത്തി​െൻറ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തികബാധ്യത മൂലം നിരവധി ആശുപത്രികള്‍ പൂട്ടിക്കഴിഞ്ഞെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. ചെറുകിട ആശുപത്രികളെ സംരക്ഷിക്കുന്ന തരത്തിലുള്ള ശമ്പളവര്‍ധന നടപ്പാക്കണമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മ​െൻറ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം തൊഴില്‍ഭവനില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള സ്വകാര്യ ആശുപത്രി മാനേജ്മ​െൻറുകളുടെയും സ്ഥാപനങ്ങള്‍ക്കായി വ്യക്തിപരമായി പരാതി നല്‍കിയവരുടെയും ആക്ഷേപങ്ങളും പരാതികളും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.