ഇൻഫാം കൂട്ടായ്​മ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച

മൂവാറ്റുപുഴ: ഇൻഫാം കർഷക വിളംബര കൂട്ടായ്മ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച തൊടുപുഴയിൽ നടത്തും. വൈകീട്ട് മൂന്നിന് തൊടുപുഴ ടൗൺ പള്ളി ഓഡിറ്റോറിയത്തിൽ ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കൺവീനർ ജോസ് എടപ്പാട്ട് അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തും. ഇൻഫാം ദേശീയ വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, ട്രഷറർ ജോയി തെങ്ങുംകുടി, ട്രസ്റ്റി ഡോ.എം.സി. ജോർജ്, ഫാ.ജിയോ തടിക്കാട്ട് എന്നിവർ സംസാരിക്കും. അടുത്തമാസം 27ന് കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ഇൻഫാം ദേശീയ കർഷക നേതൃസമ്മേളനത്തി​െൻറയും കർഷക റാലിയുെടയും മുന്നോടിയായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.