ചെലവ് ചുരുക്കി ഭരണകർത്താക്കൾ മാതൃകയാകണം ^എസ്​.വൈ.എഫ്

ചെലവ് ചുരുക്കി ഭരണകർത്താക്കൾ മാതൃകയാകണം -എസ്.വൈ.എഫ് കിഴക്കമ്പലം: വൻ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് െചലവ് ചുരുക്കലിൽ ഭരണകർത്താക്കൾ മാതൃക കാണിക്കണമെന്ന് കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ എറണാകുളം ജില്ല സഭ ആഹ്വാനം ചെയ്തു. ഏപ്രിൽ 17ന് വടകരയിൽ നടക്കുന്ന റൂബി ജൂബിലിയുടെ പ്രചരണാർഥം 28, 29, 30 തീയതികളിൽ 'ഐക്യം അകലെയല്ല' പ്രമേയത്തിലെ വാഹനപ്രചാരണം വിജയിപ്പിക്കാൻ തീരുമാനിച്ചു. ജില്ല ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. സയ്യിദ് ഇസ്മായിൽ ബുഖാരി ഏഴിമല അധ്യക്ഷത വഹിച്ച യോഗം കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ജില്ല വൈസ് പ്രസിഡൻറ് ഹസൻ വഹബി ചെറുവട്ടൂർ ഉദ്ഘാടനം ചെയ്തു. വർക്കിങ് സെക്രട്ടറി സിദ്ദീഖ് ബാഖവി മണിക്കിണർ ഉദ്ബോധനം നടത്തി. യഹിയ തങ്ങൾ അടിവാട്, ബഷീർ വഹബി അടിമാലി, ഒടിയപാറ അഷ്റഫ് ബാഖവി വണ്ടുംതറ, അബൂബക്കർ ബാഖവി നെല്ലിക്കുഴി, അബ്്ദുറാൻ വഹബി ഈരംകുഴി, ലത്വീഫ് വഹബി ഉളിയന്നൂർ, അൻസാർ വഹബി കൂവള്ളൂർ, മുജീബ് വഹബി മിൻഹാജ്നഗർ എന്നിവർ സംസാരിച്ചു. വർക്കിങ് സെക്രട്ടറി നജീബ് വഹബി കൂറ്റംവേലി സ്വാഗതവും മീഡിയ സെക്രട്ടറി അബു ലബീബ കുമ്മനോട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.