ഭിന്നശേഷിക്കാരുടെ ഗ്രാമസഭ അലങ്കോലപ്പെടുത്തിയെന്ന്

അരൂർ: ഭിന്നശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് അലങ്കോലപ്പെടുത്തിയെന്ന് അരൂർ പഞ്ചായത്ത് അധികൃതർ. വ്യാഴാഴ്ച വൈകീട്ട് നാലോടെ അരൂർ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിലായിരുന്നു സംഭവം. നൂറോളം ഭിന്നശേഷിക്കാർ ഗ്രാമസഭയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇവർക്കുള്ള പദ്ധതി ആസൂത്രണം ചെയ്ത് വികസന സെമിനാറിൽ അംഗീകരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. യോഗനടപടി ആരംഭിച്ചപ്പോൾതന്നെ തടസ്സങ്ങളുമായി യോഗം അലങ്കോലപ്പെടുത്തി. അനുനയശ്രമങ്ങൾക്ക് തയാറാകാതെ ഭിന്നശേഷിക്കാർ ഒപ്പിട്ടത് വെട്ടിക്കളഞ്ഞു. ഭിന്നശേഷിക്കാരുടെ ഗ്രാമസഭക്ക് ശരിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് സാന്ത്വനം ഫൗണ്ടേഷൻ ഭാരവാഹി വി.ആർ. ദിലീപ് കുമാർ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച പഞ്ചായത്ത് വികസന സെമിനാർ നടത്താൻ സമ്മതിക്കില്ലെന്ന് ബി.ജെ.പി അരൂർ പഞ്ചായത്ത് പ്രസിഡൻറ് അജിത്കുമാർ വെല്ലുവിളിച്ചെന്നും പഞ്ചായത്ത് സെക്രട്ടറി ജോജോസ് ബൈജു പറഞ്ഞു. മൃഗസംരക്ഷണ മാതൃക പഞ്ചായത്ത് പദ്ധതിക്ക് നാളെ തുടക്കം ചേര്‍ത്തല: മൃഗസംരക്ഷണ വകുപ്പി​െൻറ മാതൃക പഞ്ചായത്ത് പദ്ധതികള്‍ ശനിയാഴ്ച മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തില്‍ ആരംഭിക്കും. കിടാരി വളര്‍ത്തല്‍, സ്‌കൂള്‍ പൗള്‍ട്രിക്ലബ് എന്നിവയാണ് നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത 57 ക്ഷീരകര്‍ഷകര്‍ക്ക് 8200 രൂപ സബ്സിഡിയോടെ 12,000 രൂപയുടെ കിടാരികളെ നല്‍കും. എസ്.എല്‍ പുരം സ്‌കൂളിലെ ആറുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം നല്‍കും. പദ്ധതി നടത്തിപ്പിനുള്ള ഒരുക്കം പൂര്‍ത്തിയായതായി കണിച്ചുകുളങ്ങര സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോര്‍ജ് വർഗീസ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മിനി ആൻറണി, ഡോ. പി.ഡി. കോശി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് എസ്.എല്‍ പുരം രംഗകല ഓഡിറ്റോറിയത്തല്‍ കിടാരി വളര്‍ത്തല്‍ പദ്ധതി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ പൗള്‍ട്രി ക്ലബ്, പൗള്‍ട്രി െഡവലപ്‌മ​െൻറ് കോര്‍പറേഷന്‍ ചെയര്‍പേഴ്‌സ്ൻ ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ഡി. പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. എ.ബി.സി ഡോക്ടര്‍മാരെ ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യുവും എ.ബി.സി പ്രവര്‍ത്തകരെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭ മധുവും ആദരിക്കും. ടവറി​െൻറ ബാറ്ററി കവർന്നു അമ്പലപ്പുഴ: ടവറി​െൻറ ബാറ്ററി പട്ടാപ്പകൽ കവർന്നു. അമ്പലപ്പുഴ കച്ചേരി മുക്കിൽ മൈത്രേയി ബിൽഡിങ്ങിൽ സ്ഥാപിച്ചിരിക്കുന്ന റിലയൻസ് ടവറി​െൻറ ബാറ്ററിയാണ് കവർന്നത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ രണ്ട് യുവാക്കൾ എയ്സ് വാഹനത്തിലെത്തി ബാറ്ററി കൊണ്ടുപോയിരുന്നു. ടവറി​െൻറ ജീവനക്കാരായിരിക്കുമെന്നാണ് സമീപത്തെ കടയുടമകൾ കരുതിയത്. വൈകീട്ട് മൂന്നോടെ ബാറ്ററി സ്ഥാപിക്കാൻ ടവർ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ടവറിനോട് ചേർന്ന മുറിയിൽ വെച്ചിരുന്ന ബാറ്ററിയാണ് നഷ്ടപ്പെട്ടത്. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരാഴ്ച മുമ്പ് ടവറി​െൻറ തൊട്ടടുത്ത ഗംഗ സ്റ്റുഡിയോയിൽനിന്ന് പട്ടാപ്പകൽ കാമറയും കവർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.