വീപ്പയിൽ സ്​ത്രീയുടെ അസ്ഥികൂടം; മകളുടെ നുണപരിശോധനക്ക്​ അനുമതിതേടി പൊലീസ്

കൊച്ചി: വീപ്പയിൽ സ്ത്രീയുടെ അസ്ഥികൂടം കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളെ നുണപരിശോധനക്ക് വിധേയമാക്കാൻ കോടതിയിൽ അനുമതിതേടി പൊലീസ്. അസ്ഥികൂടം ഉദയംപേരൂരില്‍നിന്ന് കാണാതായ ശകുന്തളയുടേതാണെന്നും കൊലനടത്തിയത് മകളുടെ കാമുകൻ സജിത്താണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയിലെ വൈരുധ്യത്തെ തുടർന്നാണ് ശകുന്തളയുടെ മകള്‍ അശ്വതിയെ നുണപരിശോധനക്ക് വിധേയയാക്കാൻ പൊലീസ് തയാെറടുക്കുന്നത്. കൊലപാതകത്തെക്കുറിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നോ എന്നറിയാനാണ് പരിശോധന. സജിത്തും അശ്വതിയും അടുപ്പത്തിലായിരുന്നു. ഇത് ശകുന്തള ചോദ്യം ചെയ്താണ്‌ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. തൃക്കാക്കര ജില്ല പഞ്ചായത്തിന് കീഴിലെ എസ്.പി.സി.എയിൽ ഇൻസ്പെക്ടറായി ജോലി നോക്കിവരുകയായിരുന്നു ഇയാൾ. ലഹരിമയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം നൽകിയിരുന്ന ഇൻഫോർമർ കൂടിയാണ് സജിത്ത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത് ആത്മഹത്യ ചെയ്യുകയായിരുന്നോ മരണത്തിന് പിന്നിൽ ബാഹ്യശകതികളുടെ ഇടപെടലുേണ്ടാ എന്നത് പൊലീസ് അന്വേഷിച്ചുവരുകയാണ്. വീപ്പ കായലിന് സമീപം ഉപേക്ഷിക്കാൻ സജിത്തിനെ സഹായിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സജിത് തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വീപ്പയിൽ മൃതദേഹമാണെന്ന് അറിയില്ലായിരുന്നെന്നുമാണ് മൊഴി. ഇവരെ നിലവിൽ സാക്ഷികളാക്കിയാണ് പൊലീസ് മുേന്നാട്ട് പോകുന്നത്. ശകുന്തളയുടെ മരണദിവസം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. സെപ്റ്റംബർ 19 മുതൽ 24 വരെയുള്ള തീയതികളിലൊന്നിൽ ശകുന്തള കൊല്ലപ്പെട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കൊലയാളിയായ സജിത്ത് മരിച്ചതിനാൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്നത് ശകുന്തളയുടെ മകൾ അശ്വതിക്കാണെന്ന് പൊലീസ് കരുതുന്നു. എന്നാൽ, ഇവരുടെ ഇതുവരെയുള്ള മൊഴികളിൽ പലതും പരസ്പരവിരുദ്ധമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് നുണപരിശോധനക്ക് കോടതിയിൽ അനുമതിതേടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.