സ്വതന്ത്രമായി ചിത്രം പകര്‍ത്താനുള്ള സ്വാതന്ത്ര്യം ഇന്നില്ല -നിക്ക് ഉട്ട്​

കൊച്ചി: എംബഡഡ് ജേണലിസത്തി​െൻറ കാലത്ത് മാധ്യമസ്വാതന്ത്ര്യമില്ലെന്ന് പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് പുലിറ്റ്‌സര്‍ സമ്മാന ജേതാവുമായ നിക്ക് ഉട്ട്. കേരള മീഡിയ അക്കാദമിയിലെ ഹാളില്‍ മാധ്യമവിദ്യാര്‍ഥികളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സദസ്സിനോട് സംവദിക്കുകയായിരുന്നു അേദ്ദഹം. 20ാം വയസ്സിലാണ് വിയറ്റ്നാം യുദ്ധത്തില്‍ നാപാം ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ് നഗ്‌നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയതെന്ന് നിക്ക് ഉട്ട് പറഞ്ഞു. നിരവധി അമേരിക്കന്‍ സൈനികര്‍ മരിച്ചുവീഴുന്നതിനും ത​െൻറ കാമറ സാക്ഷിയായിട്ടുണ്ട്. ഈ ചിത്രത്തോടെയാണ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കന്‍ ഭരണകൂടം തീരുമാനിക്കുന്നത്. താന്‍ പകര്‍ത്തിയ വിയറ്റ്‌നാമിലെ പെണ്‍കുട്ടി ഇന്ന് യുനെസ്‌കോയുടെ അംബാസഡറും കൂടിയാണ്. യുദ്ധഭൂമിയില്‍നിന്ന് വാവിട്ടു കരഞ്ഞോടിയ പെണ്‍കുട്ടിയെ ത​െൻറ വാനില്‍ കയറ്റി രക്ഷപ്പെടുത്തിയ അനുഭവവും നിക്ക് ഉട്ട് പങ്കുവെച്ചു. കിം ഫുക് എന്ന ആ പെണ്‍കുട്ടി കനേഡിയന്‍ പൗരത്വമുള്ള മുത്തശ്ശിയാണെന്നും അവരോടൊപ്പം കേരളത്തില്‍ വീണ്ടുമെത്തുമെന്നും നിക്ക് പറഞ്ഞു. ഓരോ ചിത്രത്തിലൂടെയും വലിയ കഥകള്‍ പറയണമെന്ന് റൗള്‍ റോ അഭിപ്രായപ്പെട്ടു. ജോലിയോ മനുഷ്യത്വമോ ആദ്യം എന്ന ചോദ്യം ഫോട്ടോഗ്രാഫര്‍മാര്‍ എേപ്പാഴും നേരിടുന്നുണ്ടെന്നും ഇവ രണ്ടും തികഞ്ഞ ഉത്തരവാദിത്തത്തോടെ ചെയ്ത വ്യക്തിയാണ് നിക്ക് ഉെട്ടന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. കസവുമുണ്ടും ഷര്‍ട്ടും ധരിച്ച് മലയാളി വേഷത്തിലാണ് ഇരുവരും വേദിയിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.