കതിരൂർ മനോജ് വധക്കേസിൽ യു.എ.പി.എ ചുമത്തിയതിനെതിരായ ഹരജിയിൽ വിധി ഇന്ന്​

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരായ ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. ഹരജിക്കാരുെടയും എതിർകക്ഷികളായ സി.ബി.െഎയുെടയും ഉൾപ്പെടെ വാദം പൂർത്തിയാക്കിയ സിംഗിൾ ബെഞ്ച് വ്യാഴാഴ്ച വിധി പറയാനായി കേസ് മാറ്റുകയായിരുന്നു. േകസിൽ പ്രതികളായ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനടക്കമുള്ളവർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കണ്ണൂരിലെ ആർ.എസ്.എസ് ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിനെ 2014 സെപ്റ്റംബർ ഒന്നിന് സി.പി.എം പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണം 2014 ഒക്ടോബർ 28ന് സി.ബി.ഐ ഏറ്റെടുത്തശേഷം മുഴുവൻ പ്രതികൾക്കുമെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തി. മനോജിനെ കൊലപ്പെടുത്തിയ സംഭവത്തി​െൻറ ഗൂഢാലോചന കേസിലാണ് പി. ജയരാജനെ പ്രതിയാക്കിയത്. കേരളത്തിൽ നടന്ന ഒരു സംഭവത്തിൽ യു.എ.പി.എ പ്രകാരം കുറ്റം ചുമത്തണമെങ്കിൽ സംസ്ഥാന സർക്കാറി​െൻറ അനുമതി വേണമെന്നാണ് പ്രതികളുടെ വാദം. അതില്ലാതെയാണ് യു.എ.പി.എ ചുമത്തിയത്. സംസ്ഥാന സർക്കാറും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, സി.ബി.െഎക്ക് കൈമാറിയ കേസിൽ യു.എ.പി.എ ചുമത്താൻ സംസ്ഥാന സർക്കാറി​െൻറ അനുമതി വേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രവും സി.ബി.െഎയും അറിയിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.