പള്ളിയുടെ പേര് മാറ്റി സമ്പത്ത് തട്ടാൻ ശ്രമം; 10 പേർക്കെതിരെ കേസ്

മൂവാറ്റുപുഴ: പള്ളിയുടെ പേര് മാറ്റി സമ്പത്തും പള്ളിയും തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതായി കാണിച്ച് പള്ളി വികാരി നൽകിയ പരാതിയിൽ കേസെടുക്കാൻ മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി. കാലാമ്പൂർ ബസ്ബാഗേ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. മിഖായേൽ റമ്പാനാണ് പരാതിക്കാരൻ. കാലാമ്പൂർ മഠത്തിക്കുടിൽ എം.എസ്. പൗലോസടക്കം 10 പേർക്കെതിരെയാണ് കേസെടുത്തത്. പള്ളിയുട പേരിൽനിന്ന് സുറിയാനി യാക്കോബായ എന്ന ഭാഗം നീക്കി ഓർത്തഡോക്‌സ് എന്നാക്കി മാറ്റിയെന്ന് പരാതിയിൽ പറയുന്നു. മൂവാറ്റുപുഴ െപാലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.