വാട്ടർ അതോറിറ്റി കോൺട്രാക്​റ്റേഴ്സ് അസോസിയേഷൻ ധർണ

മൂവാറ്റുപുഴ: കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ എറണാകുളം, ഇടുക്കി ജില്ലകളുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ സൂപ്രണ്ടിങ് എൻജിനീയറുടെ കാര്യാലയത്തിന് മുന്നിൽ കൂട്ട ധർണ നടത്തി. സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണംമ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, ജില്ല പ്രസിഡൻറ് വി.കെ. നാരായണൻ, സെക്രട്ടറി എം.ആർ. സത്യൻ, വൈസ് പ്രസിഡൻറ് ബാബു തോമസ്, ജോയൻറ് സെക്രട്ടറിമാരായ കെ.ജി. എൽദോസ്, ബോബി കുര്യൻ, ട്രഷറർ ടി.പി. രവി എന്നിവർ സംസാരിച്ചു. കരാറുകാരുടെ കുടിശ്ശിക തീർക്കുക, ബി.ഡി.എസ് ഉടൻ നടപ്പാക്കുക, 2017 ഡിസംബർ 31 വരെയുള്ള എല്ലാ ബില്ലുകളുടെയും പണം റൊക്കം നൽകുക, ഓരോ മാസത്തെയും പ്രവർത്തിയുടെ ബില്ല് അടുത്ത മാസം സമർപ്പിക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.