പാടശേഖരം നികത്തൽ തടഞ്ഞു

കൂത്താട്ടുകുളം: ഇടയാർ എം.പി.ഐ സമീപം സ്വകാര്യ വ്യക്തി പാടശേഖരം മണ്ണിട്ട് നികത്താനുള്ള നീക്കം കർഷക സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു. വില്ലേജ് ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓഫിസർ സ്റ്റോപ് മെമ്മോ നൽകി. മേഖലയിൽ ഏക്കറു കണക്കിന് പാടശേഖരം നികത്തിയിട്ടുണ്ട്. അണ്ടിച്ചിറ റോഡിലെ വയലുകളിൽ രൂപമാറ്റം വരുത്തി റബ്ബർ കൃഷിയാണ് ചെയ്യുന്നത്. ചിലയിടങ്ങളിൽ നെല്ലിനുപകരം തെങ്ങും കവുങ്ങും ഇതരകൃഷികളുമാണ്. സമരത്തിന് സണ്ണി കുര്യാക്കോസ്, പി.എൻ. സഹദേവൻ, ഫെബീഷ് ജോർജ്, എൻ. രഞ്ജിത്, ആൻറണി സേവ്യർ എന്നിവർ നേതൃത്വം നൽകി. ചിത്രം : കൂത്താട്ടുകുളം ഇടയാറിൽ വയൽ നികത്താൻ എത്തിച്ച മണ്ണ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.